www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടിലൻ സവിശേഷതകളുമായി ഓപ്പോ എ53എസ് 5ജി ഇന്ത്യയിൽ

Share it:



മുംബൈ: ആകർഷകമായ സവിശേഷതകളുമായി ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍. പോക്കറ്റ് ഫ്രണ്ട്‌‌ലി ആയിട്ടാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 14,990 രൂപ മാത്രമാണ് പ്രാരംഭ വില. മീഡിയ ടെക്കിന്‍റെ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് കരുത്തിലാണ് ഡ്യുവല്‍ 5ജി സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയുമാണ് ഓപ്പോ എ53എസ് 5ജിയുടെ വില. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍, മെയ് രണ്ട് മുതല്‍ മുതല്‍ ഫ്ളിപ്കാര്‍ട്ടിലും പ്രധാന റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും ലഭ്യമാവും.  

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ53എസ് 5ജിയുടെ പ്രവര്‍ത്തനം. 6.52 ഇഞ്ച് എച്ച്ഡി+ (16.55 സെ.മീ) ഡിസ്പ്ലേയുണ്ട്. എഐ ടിപ്പിള്‍ റിയര്‍ ക്യാമറ വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ53എസ് 5ജിയില്‍, 13 മെഗാപിക്സലാണ് മെയിന്‍ കാമറ. 2 എംപി മാക്രോ ക്യാമറയും പോര്‍ട്രെയിറ്റ് ക്യാമറയും പിന്നിലുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഐ ബ്യൂട്ടിഫിക്കേഷന്‍ സവിശേഷതയോട് കൂടിയ 8 മെഗാപിക്സല്‍ കാമറ ഫോണിന്‍റെ മുന്‍വശത്തുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 17.7 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്ലേബാക്കും, 37.8 മണിക്കൂര്‍ സംസാര സമയവുമാണ് വാഗ്ദാനം.

റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ വഴി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്ക് പങ്കാളികളില്‍ നിന്ന് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വഴി പണമടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് 11ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ളിപ്കാര്‍ട്ട് വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്കും ഒരു വര്‍ഷത്തെ അധിക വാറന്‍റി നേടാം. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാനും 1500 രൂപ അധിക എക്സ്ചേഞ്ച് കിഴിവ് നടാനും കഴിയും.

ഞങ്ങളുടെ എ സീരീസ് നിരയില്‍ നിന്ന്, മറ്റൊരു 5ജി ഫോണ്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് ഓപ്പോ ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു. മതിയായ സ്റ്റോറേജ് ഉള്ളതിനാല്‍ ഫോണ്‍ ആസ്വദിക്കുന്നതിനിടയില്‍ തടസപ്പെടലിന്‍റെ നിരാശ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

business

Post A Comment: