www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നായയ്ക്ക് ഭക്ഷണം കൊടുത്തില്ല; ഭാര്യയെ തിളച്ചുകൊണ്ടിരുന്ന കഞ്ഞിക്കലം കൊണ്ട് എറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

Share it:



മല്ലപ്പള്ളി: നായയ്ക്ക് ഭക്ഷണം കൊടുക്കാതിരുന്നതിനു തിളച്ചുകൊണ്ടിരുന്ന കഞ്ഞിക്കലം  ഭാര്യയുടെ നേർക്കെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ. ചെങ്ങരൂർ അരീക്കൽ തെക്കേതിൽ ദിലീപ് ജോണാണ് (42) അറസ്റ്റിലായത്. കീഴ്‌വായ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഭാര്യ സുമ ബാബുവിനെയാണ് ഇയാൾ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചത്. 

വളർത്തു നായയ്ക്ക് ഭക്ഷണം കൊടുക്കാതിരുന്നതിന് സുമയോട് ഇയാൾ കയർത്തു സംസാരിച്ചിരുന്നു. വഴക്ക് മൂത്തതോടെ അടുക്കളയിലെത്തിയ ദീലീപ് അടുപ്പിൽ കഞ്ഞിവയ്ക്കാൻ തിളപ്പിച്ചുകൊണ്ടിരുന്ന കലം എടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. 

നെഞ്ചിലും കൈയ്ക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമയുടെ നെറ്റിക്ക് കലം കൊണ്ടുള്ള ഏറിൽ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇൻസ്പെ‌ക്‌ടർ സി.ടി. സഞ്ജയ്, എസ്.ഐമാരായ ശ്യാംകുമാർ, എം.ജെ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Crime

Mostreaded

Post A Comment: