ഇടുക്കി: പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിലേക്ക് വെട്ടിയിട്ട ചക്ക നെറ്റിയിൽ ഇടിച്ച് തൊഴിലാളി മരിച്ചു. കട്ടപ്പന വെള്ളയാംകുടിയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന തമിഴ്നാട് മധുര സ്വദേശി അറുമുഖ (68)നാണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അറുമുഖനും കൂട്ടരും സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഇതിനിടെ കൂട്ടത്തിൽ ഒരാൾ തോട്ടത്തിൽ നിന്ന പ്ലാവിൽ നിന്നും ചക്കയിട്ടു. ചക്ക വെട്ടി താഴേക്ക് ഇടുന്നതിനിടെ സമീപത്ത് ജോലി ചെയ്‌തിരുന്ന അറുമുഖന്‍റെ നെറ്റിയിലേക്ക് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ തൊഴിലാളികൾ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സരസ്വതി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
Post A Comment: