www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സോഷ്യൽ മീഡിയ കാമുകന് സ്വന്തം നഗ്ന ചിത്രം അയച്ചുകൊടുത്തു; പിന്നാലെ ഭീഷണിപ്പെടുത്തി പീഡനം

Share it:



കണ്ണൂർ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 20 കാരന് സ്വന്തം നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത 17 കാരി പീഡിപ്പിക്കപ്പെട്ടത് മാസങ്ങളോളം. തളിപ്പറമ്പിലാണ് സംഭവം നടന്നിരിക്കുന്നത്. പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ രാഹുൽകൃഷ്ണയാണ് കേസിൽ അറസ്റ്റിലായത്. കുറ്റ്യേരി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്.  

സോഷ്യൽ മീഡിയ വഴിയാണ് യുവതി ഇയാളുമായി അടുപ്പത്തിലായത്. പിന്നീട് ഇയാൾ ആവശ്യപ്പെട്ടതിൽ പ്രകാരം സ്വന്തം നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്തിരുന്നു. ഫോട്ടോകൾ ലഭിച്ചതോടെ ഇവ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ പെൺകുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. 

ചിത്രങ്ങൾ പുറത്തു പോകുമെന്ന് ഭയന്ന് പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പീഡനം തുടർന്നതോടെ പെൺകുട്ടി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്‌തു. ഇതോടെ പ്രകോപിതനായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സഹോദരന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സഹോദരനും വീട്ടുകാരും ചേർന്നാണ് പരാതി നൽകിയതും പ്രതിയെ പാലക്കാട്ട് നിന്നും അറസ്റ്റ് ചെയ്‌തതും. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ‌

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Crime

Post A Comment: