www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മനുഷ്യ മുഖവുമായി പിറന്ന ആട്ടിൻകുട്ടി കൗതുകമാകുന്നു; പൂർവീകരുടെ പുനർജൻമമെന്ന് നാട്ടുകാർ

Share it:



ഗാന്ധിനഗർ: മനുഷ്യ മുഖവുമായി ജനിച്ച ആട്ടിൻകുട്ടി കൗതുകമാകുന്നു. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലാണ് അപൂർവ ആട്ടിൻകുട്ടി ജനിച്ചത്. ആട്ടിൻകുട്ടിയുടെ മുഖത്തിന് മനുഷ്യ മുഖവുമായുള്ള സാമ്യം കണ്ടെത്തിയതോടെ ആളുകൾ ഇതിനെ ആരാധിക്കാനും തുടങ്ങിയിട്ടുണ്ട്. മനുഷ്യ മുഖമാണെങ്കിലും ഉടൽപൂർണമായും ആടിന്‍റേതാണ്. നാല് കാലുകളുമുണ്ട്. ആട്ടിൻകുട്ടിയുടെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു.  

അജയഭായ് വാസവ എന്ന കർഷകന്‍റെ വീട്ടിൽ വളർത്തിയ ആടാണ് വിചിത്ര രൂപത്തിലുള്ള കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. നെറ്റിയും കണ്ണുകളും താടിയുടെ ഭാഗവുമെല്ലാം മനുഷ്യനോട് സാദൃശ്യമുള്ളതാണ്. മാത്രമല്ല, വാലുമുണ്ടായിരുന്നില്ല. ജനിച്ച് പത്ത് മിനുട്ട് മാത്രമായിരുന്നു ആട്ടിൻകുട്ടിയുടെ ആയുസ്. 

ആട്ടിൻകുട്ടിയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് ഇതിനെ പൂജിക്കുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ചത്ത ആട്ടിൻകുട്ടിയെ സംസ്കരിക്കുന്നതിന് മുമ്പ് ഗ്രാമവാസികൾ പൂജിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തങ്ങളുടെ പൂർവികരുടെ പുനർജന്മമാണ് ആട്ടിൻകുട്ടി എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ജനിതക വൈകല്യത്തോടെ ജനിക്കുന്ന മൃഗങ്ങളെ ആരാധിക്കുന്ന വാർത്തകൾ ഇതിനു മുമ്പും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Viral

Post A Comment: