www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അടിമാലിയിൽ നിന്നും അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി

Share it:



ഇടുക്കി: അഞ്ച് ദിവസം മുമ്പ് അടിമാലി മാങ്കടവിൽ നിന്നും കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. പാൽക്കുളംമെട്ടിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ ചുരിദാർ ഷാൾ മരക്കൊമ്പിൽ കുടുക്കി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പെൺകുട്ടി. 

ഇവർ ഉപയോഗിച്ച ബൈക്ക് പാൽക്കുളം മേട്ടിൽനിന്ന് 14ന് കണ്ടെത്തിയിരുന്നു. ഇടുക്കി ഡപ്യൂട്ടി റേഞ്ചർ ജോജി ജേക്കബിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വനം വകുപ്പ് വാച്ചർമാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

Idukki

Post A Comment: