
കോട്ടയം: വിവാഹ ചടങ്ങിനു പോയ ബസ് കണ്ടക്‌ടറെ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കറുകച്ചാലിലെ ബസ് ഡ്രൈവർ രാഹുലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ രാഹുലിനൊപ്പം ജോലി ചെയ്യുന്ന വിഷ്‌ണു, സുനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ആത്മഹത്യയെന്ന് സംശയിച്ചിരുന്ന സംഭവം ബന്ധുക്കളുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വിവാഹത്തിനു പണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ രാഹുലിനെ സുഹൃത്തുക്കൾ ടിക്കറ്റ് മെഷീൻ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാഹുൽ മരിച്ചെന്ന് ഉറപ്പായതോടെ ആത്മഹത്യയാക്കി മാറ്റാനായിരുന്നു ശ്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡിൽ സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം കാറിനടിയിൽ മരിച്ച നിലയിലായിരുന്നു രാഹുലിന്‍റെ മൃതദേഹം കണ്ടത്.
കാറിന്‍റെ തകരാർ പരിഹരിക്കാൻ കാറിനടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയിൽ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ രാഹുലിന്‍റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് രാഹുലിന്‍റെ ഭാര്യയും രംഗത്തെത്തി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: