www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന

Share it:



ന്യൂഡെൽഹി: നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ പുതുതായി 1,31,968 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 780 മരണവും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. 

1,30,60,542 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,79,608 ആക്ടീവ് കേസുകളുമുണ്ട്. രാജ്യത്ത് 1,67,642 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായത്. 9,43,34,262 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 

അതേസമയം നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും രോഗ വ്യാപനത്തിൽ കുറവില്ലാത്തത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കുന്നുണ്ട്. രോഗ വ്യാപനം രൂക്ഷമായ കർണാടകയിൽ ബംഗളൂരു, മംഗളൂരു, കൽബുർഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദർ തുടങ്ങിയ നഗരങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 

മണിപ്പാലിലും ഏപ്രിൽ 10 മുതൽ 20 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ തിങ്കളാഴ്ച്ച മുതൽ വൈകിട്ട് 6 മുതൽ രാവിലെ 6 മണിവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപനം തുടർന്നാൽ കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് സൂചനയുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

National

Post A Comment: