www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവധി കിട്ടാൻ യുവാവിന്‍റെ അതിബുദ്ധി; ഭാര്യയെ യുവാവ് ഡൈവോഴ്‌സ് ചെയ്‌തത് മൂന്ന് തവണ

Share it:


അവധി കിട്ടാൻ പല നമ്പരുകളും പയറ്റാറുണ്ട്. എന്നാൽ അവധിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഡൈവോഴ്‌സ് ചെയ്‌താലോ. സംഭവം സത്യമാണ്. ഒന്നല്ല, മൂന്ന് തവണയാണ് ഇയാൾ ഭാര്യയെ ഡൈവോഴ്സ് ചെയ്‌തത്. സംഭവം കോടതിയിലെത്തിയതോടെയാണ് ആദ്യം തായ്‌ മാധ്യമങ്ങളും പിന്നീട് ലോക മാധ്യമങ്ങളും വിവരം അറിയുന്നത്.

തായ്‌പേയിലെ ബാങ്ക് ജീവനക്കാരനായിരുന്നു കഥാനായകനായ യുവാവ്. ഇയാളുടെ പേര് മാധ്യമങ്ങൾ പുറത്തു വിട്ടിട്ടില്ല. രാജ്യത്തെ നിയമനുസരിച്ച് വിവാഹം കഴിക്കുന്ന പുരുഷൻമാർക്ക് എട്ട് ദിവസം അവധിയെടുക്കാൻ അവകാശമുണ്ട്. ഇതനുസരിച്ച് വിവാഹത്തിനായി ഇയാൾ എട്ട് ദിവസം അവധിയെടുത്തു.  

വിവാഹം കഴിഞ്ഞെങ്കിലും ഹണിമൂൺ ആഘോഷങ്ങൾക്കിടെ തിരികെ ജോലിയിൽ കയറാൻ യുവാവിന് മടിയായി. ഇതോടെ ലീവ് നീട്ടിയാലോ എന്നായി ആലോചന. എന്നാൽ എട്ട് ദിവസത്തിൽകൂടുതൽ ലീവ് നൽകാൻ ബാങ്ക് അധികൃതരും തയാറായില്ല. ഇതോടെയാണ് യുവാവ് നിയമ പ്രകാരം തന്നെ ലീവ് ലഭിക്കാനുള്ള മാർഗം തേടിയത്. തന്‍റെ ഭാര്യയെ ഡൈവോഴ്‌സ് ചെയ്‌ത യുവാവ് ഇതേ സ്ത്രീയെ വീണ്ടും വിവാഹം കഴിച്ചു. 

ഇതോടെ രണ്ടാം വിവാഹത്തിന് വീണ്ടും എട്ട് ദിവസം അവധി ലഭിച്ചു. ഇത്തരത്തിൽ മൂന്നു തവണയാണ് ഇയാൾ സ്വന്തം ഭാര്യയെ ഡൈവോഴ്‌സ് ചെയ്‌ത്. നാല് തവണ ഇതേ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തു. ഇത്തരത്തിൽ 32 ദിവസത്തെ അവധിയാണ് യുവാവ് നേടിയത്. എന്നാൽ ജോലിക്ക് തിരിച്ചെത്തിയ യുവാവിനെ കാത്തിരുന്നത് നിയമ നടപടികളായിരുന്നു. യുവാവ് കബളിപ്പിക്കുകയാണെന്ന് കാട്ടി ബാങ്ക് യുവാവിന് അവധി നിഷേധിച്ചു. 

ഇതോടെ രാജ്യത്തെ ലേബർ ഡിപ്പാർട്ട്മെന്‍റിൽ യുവാവ് കേസ് ഫയൽ ചെയ്‌തു. തായ് പേയ് സിറ്റി ലേബർ ബ്യൂറോ കേസിൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ നിയമ പ്രകാരം യുവാവിന്‍റെ പരാതിയിൽ ന്യായമുണ്ടെന്നായിരുന്നു കണ്ടെത്തൽ. നാല് പ്രാവശ്യം ഒരേ സ്ത്രീയെ വിവാഹം കഴിച്ചതു വഴി യുവാവ് നിയമം വിദഗ്ദമായി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഇതോടെ ബാങ്കിന് 52,000 രൂപ പിഴയും ഇട്ടു. സംഭവം ലോക ശ്രദ്ധ നേടിയതോടെ നിമയത്തിലെ കുരുക്കഴിക്കാനുള്ള നീക്കത്തിലാണ് തായ് സർക്കാരെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Viral

world

Post A Comment: