www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ടിവി ഷോകണ്ടുള്ള പാചക പരീക്ഷണം പാളി; മുട്ട പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം വികൃതമായി

Share it:



ടിവിയിലെ കുക്കറി ഷോയിലെ പാചകം അനുകരിച്ച യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. കോഡൗണിലെ മയോബ്രിഡ്ജിലുള്ള വോഡഫോൺ ക്ലയിന്‍റെ എക്സിക്യൂട്ടീവ് ഐൻ ലിഞ്ചിനാണ് ദുരനുഭവം ഉണ്ടായത്. ഐൻ തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പുറത്തു വിട്ടത്. ഭർത്താവിനും തനിക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനാണ് ഐൻ അടുക്കളയിൽ കയറിയത്.  

എന്തുണ്ടാക്കണമെന്ന് ആലോചിച്ചപ്പോഴാണ് ടിവി കുക്കറി ഷോയിൽ പോച്ച്ഡ് എഗ്ഗ് ഉണ്ടാക്കിയത് ഓർമ വന്നത്. മുട്ടയുടെ വെള്ളക്കുരുവും മഞ്ഞക്കുരുവും ഒരുമിച്ചു തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്നതായിരുന്നു രീതി. അവതാരിക സിംപിളായാണ് സംഭവം അവതരിപ്പിച്ചത്. ഷോയിൽ കാണിച്ചതുപോലെ ഐനും കാര്യങ്ങൾ ചെയ്‌തു. പാത്രത്തിൽ വെള്ളം നിറച്ച് മുട്ട പൊട്ടിച്ച് മഞ്ഞക്കരുവും വെള്ളക്കരുവും അതിലേക്ക് ഇട്ടു. 

ശേഷം ഓവനിൽ വച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ മുട്ട പാത്രത്തിൽ നിന്നും പുറത്തെത്തി. ഇതോടെ പാത്രം മാറ്റി മറ്റൊരു പാത്രത്തിൽ വച്ചു. 50 സെക്കൻഡ് കഴിഞ്ഞ് ഓവൻ തുറന്ന് പാത്രം പുറത്തെടുത്തപ്പോളാണ് സംഭവം. ബോംബ് പൊട്ടുന്നതു പോലെ തിളച്ച വെള്ളവും മുട്ടയും തന്‍റെ ദേഹത്തേക്ക് വീണെന്ന് ഐൻ പറയുന്നു. 

നെഞ്ചിലും കഴുത്തിലും മുഖത്തുമെല്ലാം തിളച്ച വെള്ളം തെറിച്ചു. മുഖത്തേക്ക് തീക്കനൽ വർഷിച്ച പോലെയാണ് ഇവ തെറിച്ചത്. പിന്നീട് ഭർത്താവ് ഡോക്‌ടറുടെ അടുത്ത് എത്തിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. എന്തായാലും ഇത്രയല്ലേ സംഭവിച്ചുള്ളു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്‍റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

world

Post A Comment: