കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സനുമോഹനിൽ നിന്നും ഓരോ ദിവസവും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തു വരുന്നത്. ആഡംബര ജീവിതത്തോട് താൽപര്യമുണ്ടായിരുന്ന സനുമോഹൻ ചൂതാട്ട കേന്ദ്രങ്ങളിലെ പതിവ് സന്ദർശകനായിരുന്നുവെന്ന വിവരം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇയാളുടെ ലോട്ടറി ഭ്രാന്തിനെ കുറിച്ചുള്ള വിവരവും പുറത്തു വരുന്നത്. തേവയ്ക്കലിലെ ലോട്ടറി കടയില്‍ നിന്നും കടമായി 32,000 രൂപയുടെ ലോട്ടറിയാണത്രേ ഇയാൾ വാങ്ങിയത്. സനുമോഹൻ തന്നെയാണ് തന്‍റെ ലോട്ടറി ഭ്രാന്തിനെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. കലൂരിലെ ലോട്ടറി കടയില്‍ 12,000 രൂപയും കടമുണ്ട്.
കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപര്‍ അടിക്കുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. കണ്ടാൽ മാന്യനെന്ന് തോന്നുന്നതിനാൽ തന്നെ കച്ചവടക്കാർ കടമായി ലോട്ടറി നൽകുകയായിരുന്നു. താൻ കടം കൊടുക്കാനുള്ളവരുടെ പേരുകളും സനു മോഹന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബന്ധുക്കളും സുഹൃത്തുക്കളുമായ നവീന്‍, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്‌ളാറ്റിലെ കെയര്‍ടേക്കര്‍ തുടങ്ങിയവര്‍ക്കാണ് കടം കൊടുക്കാനുള്ളത്. കൊച്ചിയിലെ ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ കടകളിലും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് പണയപ്പെടുത്തിയപ്പോള്‍ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്. പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു.
ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. 50,000 രൂപയ്ക്കാണു കാര്‍ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ കാര്‍ പൊളിക്കുന്ന ഇടങ്ങളില്‍ വില്‍ക്കാന്‍ ശ്രമിച്ച ശേഷമാണ് കാര്‍ വിറ്റതെന്നു സനു പൊലീസിനോടു പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: