www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Share it:


മുംബൈ: മലയാളികൾക്ക് വിഷു ദിന ആശംസകളുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിന് എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്‍റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തിലുള്ള ബനിയൻ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിന്‍റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാന്റിക്ക് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിന് ഉണ്ട്. റോമിന്റെ പശ്ചാത്തലത്തിലും രാജ്യത്തിൻറെ ഭാഷാ വൈവിധ്യത്തിലും അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കി. 

ബോളിവുഡ് താരം പൂജ ഹെഡ്ഗെയാണ് നായിക. യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംസി, പ്രമോദ് എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്‌ണ കുമാറാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

bollywood

Entertainment

Post A Comment: