
കൊച്ചി: വൈഗ കൊലപാതകത്തിനു ശേഷം അറസ്റ്റിലായ സനുമോഹനും ഭാര്യ രമ്യയും കണ്ടുമുട്ടിയപ്പോൾ ഉണ്ടായത് നാടകീയ രംഗങ്ങൾ. തൃപ്പൂണിത്തുര ക്രൈംബ്രാഞ്ച് ഓഫീസിൽ ഒന്നിച്ചുള്ള ചോദ്യം ചെയ്യലിനാണ് രമ്യ എത്തിയത്. വൈഗ കൊല്ലപ്പെട്ടതിനു ശേഷം ആദ്യമായിട്ടാണ് രമ്യ സനുമോഹനെ കാണുന്നത്. സനുമോഹനെ കണ്ട രമ്യ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്തിനായിരുന്നു ഇതെന്ന് ചോദിച്ചാണ് സനുമോഹനുനേരെ രമ്യ പാഞ്ഞടുത്തത്. മുറിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ രമ്യയെ പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ രമ്യയുടെ ചോദ്യങ്ങൾക്കൊന്നും സനുമോഹൻ മറുപടി പറഞ്ഞില്ല. ഗൗരവം വിടാതെ നിന്ന സനുമോഹനെയും രമ്യയെയും അന്വേഷണ ഉദ്യോഗസ്ഥർ എത്തി ഇരുത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ സനുവിനെ കുറ്റപ്പെടുത്തിയാണ് രമ്യ സംസാരിച്ചത്. എന്നാൽ വൈഗയോടുള്ള സനുവിന്‍റെ സ്നേഹത്തിൽ മാത്രം രമ്യ സനുവിനെ അനുകൂലിച്ച് സംസാരിച്ചു.
ആറ് മണിക്കൂറോളമാണ് ഇരുവരെയും അന്വേഷണ സംഘം ഒരുമിച്ച് ചോദ്യം ചെയ്‌തത്. സനു മോഹന്‍റെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കുകയായിരുന്നു ലക്ഷ്യം. സനുവിന് പരസ്ത്രീ ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും രമ്യ പറഞ്ഞു. അങ്ങനെ താൻ കരുതുന്നില്ല. എടുത്തു ചാടുന്ന സ്വഭാവക്കാരനായിരുന്നു. തങ്ങളോടു നല്ല സ്‌നേഹമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വലിയ ആര്‍ഭാടജീവിതക്കാരനായിരുന്നു ഭര്‍ത്താവ്. പണം ഒന്നിനും തികയാത്ത അവസ്ഥ. പലപ്പോഴും കടംവാങ്ങിയായിരുന്നു ജീവിതം നയിച്ചിരുന്നതെന്നും രമ്യ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: