കൊച്ചി: ഫോട്ടോഷൂട്ട് വൈറലാക്കാൻ അൽപം വ്യത്യസ്‌തമായ മാർഗങ്ങൾ സ്വീകരിക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. വിവാഹ ഫോട്ടോഗ്രാഫി മുതൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് വരെ വൈറലാക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാർക്ക്.
എന്നാൽ വിഷുവിനുള്ള ഫോട്ടോഷൂട്ട് വൈറലാക്കാൻ ഫോട്ടോഗ്രാഫർ സ്വീകരിച്ചത് വേറിട്ട വഴിയാണ്.
കണിക്കൊന്ന പൂക്കൾ കൊണ്ട് നഗ്നത മറച്ചുകൊണ്ടുള്ള മോഡലാണ് ഫോട്ടോയിലെ താരം. ബിനോയ് മരയ്ക്കാർ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഫോട്ടോഷൂട്ട് വിഷുവിനെയും കണിക്കൊന്നകളെയും അപമാനിക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ചില ഹിന്ദു സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ക്രീയേറ്റിവീറ്റിയാണെന്നും അതിനെ സംസ്കാരവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നുമാണ് മറുവാദം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: