ഇസ്രയേൽ: കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതു മുതൽ ഉയർന്ന ചോദ്യമായിരുന്നു ബീജത്തെ വാക്‌സിൻ ബാധിക്കുമോ എന്നത്. എന്നാൽ ഫൈസർ-ബയോട്ടിക്കിന്‍റെ കോവിഡ് 19 എംആർഎൻഎ വാക്‌സിൻ പുരുഷ ബീജത്തെ നശിപ്പിക്കുന്നില്ലെന്ന് ഇസ്രായേലി ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കി. 43 പുരുഷൻമാർ വാക്‌സിൻ സ്വീകരിച്ച ശേഷം ബീജം ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്‌സിൻ സ്വീകരിച്ച ശേഷവും ഇവരുടെ ബീജ പാരാമീറ്ററുകളിൽ മാറ്റമൊന്നും കണ്ടെത്താനായില്ല. ബീജത്തിന്റെ അളവിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഗവേഷകർ പറഞ്ഞു. ഈ പ്രാഥമിക ഫലങ്ങൾ ലോകമെമ്പാടുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾക്ക് വിധേയരായ ചെറുപ്പകരായ പുരുഷന്മാർക്ക് ആശ്വാസമേകുന്നതാണ് എന്നും ഗവേഷകർ പറഞ്ഞു.
കേരളത്തിലും ഇത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ ധാരണകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. നിരവധി പേർ ഇക്കാരണത്താൽ വാക്‌സിൻ സ്വീകരണത്തിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്‌തിരുന്നു.
ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കും വാക്‌സിനേഷൻ നൽകാമെന്നും വിദഗ്‌ദർ പറയുന്നു. വാക്‌സിനേഷൻ ഒരിക്കലും ബീജത്തെ ബാധിക്കില്ലെന്നും ഗവേഷകർ ഉറപ്പു നൽകി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: