www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നീളം ഏഴടി, പ്രായം 100 വയസ്, ഭാരം 108 കിലോഗ്രാം; ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം

Share it:

ന്യൂയോർക്ക്: ചൂണ്ടയിൽ കുടുങ്ങിയ ഭീമൻ മത്സ്യത്തിന്‍റെ ചിത്രമാണ് അമേരിക്കയിൽ നിന്നും പുറത്തു വരുന്നത്. ഡെട്രോയിട്ട് നദിയിൽ നിന്നാണ് 108 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ ലഭിച്ചത്. എഴ് അടി നീളമുള്ള ഇതിന് 100 വയസ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

ലേക്ക് സ്റ്റർജിയൻ ഇനത്തിൽപെട്ട പെൺമത്സ്യമാണ് ഇത്. അമേരിക്കയിൽ ഇന്ന് വരെ പിടികൂടിയിട്ടുള്ള ലേക്ക് സ്റ്റർജിയനുകളിൽ ഏറ്റവും വലുതാണിത്.  ആറ് മിനിറ്റു നേരം മിനക്കെട്ടാണ് കൂറ്റൻ മത്സ്യത്തെ മീൻ പിടിക്കാനിറങ്ങിയ സംഘം ബോട്ടിൽ കയറ്റിയത്.  

ലേക്ക് സ്റ്റർജിയനുകളിലെ പെൺ വർഗത്തിന് ശരാശരി ആയുസ് 70 മുതൽ 100 വർഷം വരെയാണെന്ന് മിഷിഗൻ ഡിപ്പാർട്ട്മെന്‍റ് ഓഫ് നാച്വറൽ റിസോഴ്‌സസ് വ്യക്തമാക്കി. ആൺ വർഗത്തെ അപേക്ഷിച്ച് ഇവയിലെ പെൺ വർഗത്തിനാണ് കൂടുതൽ നീളവും ഭാരവും ഉള്ളത്. 

വംശനാശ ഭീഷണി നേരിടുന്നതിനാൽ തന്നെ ഇവയെ പിടികൂടുന്നതിന് കർശന നിയന്ത്രണങ്ങൾ അമേരിക്കയിൽ നിലവിലുണ്ട്. അതിനാൽ പിടികൂടി നീളവും ഭാരവും അളന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം തിരികെ വെള്ളത്തിലേക്ക് തന്നെ വിടുകയായിരുന്നു. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ഈ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾ ഭൂമിയിലുണ്ടായിരുന്നു എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

world

Post A Comment: