മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും റാസ്‌പുടിൻ ഡാൻസ് വീഡിയോ ഇറക്കി ഹിറ്റായതോടെ നിരവധി പേരാണ് ഡാൻസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിലെത്തുന്നത്. ഇക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ഒരു വല്യമ്മയുടെ ഡാൻസ് വീഡിയോ.
ചട്ടയും മുണ്ടും അണിഞ്ഞാണ് വല്യമ്മ വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഇത് ആരാണെന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
വേഷം ചട്ടയും മുണ്ടുമാണെങ്കിലും അമ്മച്ചിയുടെ ഡാൻസ് സൂപ്പറാണെന്നാണ് കമന്‍റുകൾ. കൃത്യമായ ചുവടുകളും താളവും ഡാൻസിനു മിഴിവേകുന്നതായും കമന്‍റുകൾ വരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: