www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

അതിവേഗ രോഗമുക്‌തി; ഡിആർഡിഒയുടെ കോവിഡ് മരുന്നിന് അനുമതി

Share it:



ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക നീക്കവുമായി ഡിആർഡിഒ. അടിയന്തിര ഘട്ടങ്ങളിൽ കോവിഡ് രോഗികളിൽ ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് ഡിആർഡിഒ വികസിപ്പിച്ചു. 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ  അംഗീകാരം നൽകിയിരിക്കുന്നത്.  

ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്‍റ് ഓർഗനൈസേഷൻ) യും ഇൻസ്റ്റിട്യൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചത്. രോഗികൾ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വേഗത്തിൽ രോഗ മുക്തി നേടാനും മരുന്ന് ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നത്. 

ജനറിക് തൻമാത്രയും അനലോഗും ആയതിനാൽ മരുന്ന് വലിയ അളവിൽ ലഭ്യമാക്കാനും ഉൽപ്പാദിപ്പിക്കാനും കഴിയുമെന്നും ഡിആർഡിഒ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊടിരൂപത്തിലാണ് മരുന്ന്. വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടി വൈറസ് വളർച്ചയെ തടയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

National

Post A Comment: