പാല: പ്ലസ് ടു വിദ്യാർഥിനിയുടെ നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിലൂടെ കൈക്കലാക്കിയ 21 കാരൻ അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്‌മലാണ് അറസ്റ്റിലായത്. പാലായിലെ മൊബൈൽ കടയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അജ്‌മൽ. ഇവിടെ റീ ചാർജ് ചെയ്യാൻ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ ഇയാൾ കൈക്കലാക്കിയത്.
തുടർന്ന് ഇയാൾ ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കുകയായിരുന്നു. നിരന്തരം മെസേജ് അയച്ചതോടെ പെൺകുട്ടി തിരികെയും മെസേജ് അയച്ചു. ഇങ്ങനെ അടുപ്പം സ്ഥാപിച്ച ശേഷം ഇയാൾ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് സ്വകാര്യ ചിത്രങ്ങൾ നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇയാളെ വിശ്വസിച്ച പെൺകുട്ടി വാട്‌സാപ്പിലൂടെ തന്‍റെ നഗ്ന ചിത്രങ്ങൾ കൈമാറുകയും ചെയ്‌തു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിവെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ചോദിച്ചപ്പോളാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്ന് വീട്ടുകാർ കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ പാലയില്‍ നിന്നും കടന്ന പ്രതി മുഹമ്മദ് അജ്മല്‍ വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. ഇവിടെ എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതൽ പെൺകുട്ടികളെ പ്രതി സമാനമായി വഞ്ചിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
സംസ്ഥാനത്ത് ബസ് ചാർജിൽ വർധന ഉടൻ; സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചെങ്കിലും ബസ് ചാർജിൽ വരാനിരിക്കുന്നത് വൻ വർധനവ്. മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ മാസം 18നുള്ളിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചത്.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു. അതേസമയം ബസ് ചാർജ് വർധനവ് സാധാരണക്കാരന് വീണ്ടും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post A Comment: