www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വിവാഹത്തിനു വീട്ടുകാർ എതിർത്തു; 22 കാരിയുടെ കഴുത്തറുത്ത കാമുകൻ ജീവനൊടുക്കാൻ ശ്രമിച്ചു

Share it:



ചെന്നൈ: വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തമിഴ്‌നാട്ടിലെ മിഞ്ചൂരിലെ താരാമണിയിലാണ് സംഭവം. അജിത്ത് എന്ന യുവാവാണ് കാമുകിയായ 22 കാരിയെ കഴുത്തറുത്തത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 22 കാരിയായ യുവതിയും അജിത്തും മിഞ്ചൂരിലെ ഒരു മൊബൈല്‍ റീട്ടെയില്‍ ഷോപ് ജീവനക്കാരായിരുന്നു. 

ഇവിടെ വച്ച് ഇവർ അടുപ്പത്തിലാകുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിയെ മറ്റൊരാൾക്ക് വിവാഹം ചെയ്യാൻ ഒരുങ്ങുകയും ചെയ്‌തു. വിവരമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി.  

ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു. വീട്ടുകാരെത്തിയതോടെ അജിത്  മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കുകയായിരുന്നു.

വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചു ഒപ്പം താരാമണി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തി. വാതില്‍ തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അജിത്തിനെ കണ്ടത്. 

അജിത്തിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും ജീവന് ആപത്തില്ലെന്നാണ് താരാമണി പൊലീസ് വിശദമാക്കുന്നത്. കൈയിൽ കത്തിയുമായിട്ടാണ് അജിത് യുവതിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വിടുന്ന മുറയ്ക്ക് കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ് 

കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്. 

വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. 

അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light