www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് മണിക്കൂറുകൾക്കകം വെള്ളത്തിൽ വീണ് മരിച്ചത് നാല് കുട്ടികൾ

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിലായി നാല് കുട്ടികൾ വെള്ളത്തിൽ വീണു മരിച്ചു. തൃശൂരിൽ രണ്ടു കുട്ടികളും തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയുമാണ് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര രാമേശ്വരത്ത് ഒന്നര വയസുകാരിയെയാണ് ആറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

നെയ്യാറ്റിൻകര രാമേശ്വരം സ്വദേശി സജിൻ ആതിര ദമ്പതികളുടെ മകൾ അനാമികയുടെ മൃതദേഹമാണ് സമീപത്തെ ആറ്റിൽ നിന്ന് കണ്ടെത്തിയത്. നെയ്യാറ്റിന് തീരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അനാമികയെ ഉച്ചയ്ക്ക് 12 മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കടവിൽനിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. കളിക്കുന്നതിനിടയിൽ കാൽവഴുതി അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

വയനാട് എടവകയിൽ രണ്ടു വയസുകാരി കുളത്തിൽ വീണു മരിച്ചു. എടവക കാരക്കുനി ചേമ്പിലോട് നൗഫൽ - നജുമത് ദമ്പതികളുടെ മകൾ നാദിയ ഫാത്തിമയാണ് (2) കുളത്തിൽ മുങ്ങി മരിച്ചത്. വീടിന് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ വയനാട് മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

തൃശൂരില്‍ ആറാട്ടുപുഴ മന്ദാരകടവില്‍ കൈകാല്‍ കഴുകാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട കുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. കുന്നത്ത് വീട്ടിൽ മണിയുടെ മകൻ ഗൗതം സാഗറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളുത്തൂടൻ ഷാജിയുടെ മകൻ ഷജിലിനായി തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് ജലനിരപ്പിൽ നേരിയ കുറവുണ്ടായി. ഇന്നലെ എട്ടോളം ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇന്ന് രാവിലെ ആറിന് 138.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എട്ട് ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. പെരിയാറ്റിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ടായിട്ടുണ്ട്. 

Share it:

Kerala

Post A Comment: