കൊച്ചി: കൂട്ടുകാരിയുടെയും ആൺ സുഹൃത്തിന്‍റെയും കിടപ്പറ രംഗം പകർത്തി യുവതിയുടെ മകന് അയച്ചുകൊടുത്ത് ഹണി ട്രാപ്പിനു ശ്രമിച്ച സംഭവത്തിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ. വൈപ്പിൻ ഞാറക്കലിലാണ് സംഭവം നടന്നത്. അശ്ലീല ദൃശ്യം പുറത്തായതോടെ യുവതി നൽകിയ പരാതിയിൽ ഞാറക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും ഭർത്താവും പിടിയിലായത്.
പ്രതിയായ യുവതിയും കൂട്ടുകാരിയും നേരത്തെ തൃശൂർ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. തുടർന്ന് ജയിൽ മോചിതരായപ്പോഴും ഈ ബന്ധം തുടർന്നു. ഇതിനിടെ വീട്ടമ്മയുടെ ഞാറക്കലിലെ വീട്ടിൽ യുവതി തന്‍റെ രഹസ്യ കാമുകനുമായി എത്താറുണ്ടായിരുന്നു. ഇത്തരത്തിൽ യുവതി കാമുകനുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങൾ വീട്ടമ്മ ക്യാമറയിൽ പകർത്തി. പിന്നീട് ഈ ദൃശ്യം കാണിച്ച് പണം ആവശ്യപ്പെട്ടു.
എന്നാൽ യുവതിയും കാമുകനും പണം നൽകാതെ വന്നതോടെയാണ് യുവതിയുടെ മകന് വീട്ടമ്മ വീഡിയോ അയച്ചുകൊടുത്തത്. ഇതോടെ ഇവരുടെ കുടുംബത്തിൽ പ്രശ്നം ഉടലെടുക്കുകയും ഇവർ ഞാറക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി പൊലീസ് പ്രതികളെ ഞാറക്കലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ പൊലീസ് മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
വാക്‌സിനെടുത്താൻ കൂടെ കിടക്കാൻ പെണ്ണ് ഫ്രീ
വിയന്ന: കോവിഡ് പ്രതിരോധത്തിനു സമ്പൂർണ വാക്‌സിനേഷനാണ് ലോകാരോഗ്യ സംഘടന അടക്കമുള്ളവർ നിർദേശിക്കുന്നത്. എന്നാൽ പല രാജ്യങ്ങളിലും വാക്‌സിനേഷൻ വലിയ വെല്ലുവിളിയായി മാറിയിക്കുകയാണ്. ആളുകൾ വാക്‌സിനെടുക്കാൻ കൂട്ടാക്കുന്നില്ല എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം.
സമാനമായ വെല്ലുവിളിയെ മറ്റൊരു വിധത്തിൽ നേരിടുകയാണ് ഓസ്ട്രിയയിലെ ഒരു ക്ലബ്. വാക്‌സിനെടുക്കാൻ വരുന്നവർക്ക് ഫ്രീ സെക്‌സാണ് ഇവിടെ നൽകുന്നത്. സോനാ ക്ലബാണ് വമ്പൻ ഓഫർ പുറപ്പെടുവിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ മലയാളികൾക്ക് അതിശയം തോന്നുമെങ്കിലും ഓസ്ട്രിയയിൽ ഇത്തരം ലൈംഗിക വ്യാപാരം നടത്തുന്ന ക്ലബുകൾ ധാരാളമാണ്.
ഇതിനാലാണ് വാക്‌സിനേഷനും ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം സൗജന്യ സെക്‌സാണ് ക്ലബിന്‍റെ ഓഫർ. ഇത് പുറത്തായതോടെ നിത്യേന വാക്‌സിനെടുക്കാൻ വരുന്നവരുടെ തിരക്കാണത്രേ ക്ലബിൽ.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് ഏത് വിധേനയും ആളുകളെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. അതേസമയം ഫ്രീ സെക്‌സിനു വരുന്നവർക്കായി പ്രത്യേക സമയവും ക്ലബ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാല് മുതല്‍ രാത്രി 10വരെയാണ് ഇത്തരക്കാർക്ക് സമയം. നവംബര്‍ അവസാനം വരെയുള്ള എല്ലാ തിങ്കളാഴ്ചയുമാണ് ഈ ഓഫര്‍ ഉണ്ടാവുകയെന്നാണ് സോനാ ക്ലബ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ലൈലാഷെര്‍ റോയിട്ടേഴ്സ് ടിവിയോട് പറഞ്ഞു.
വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. കോവിഡിനെ തുടർന്ന് 50ശതമാനത്തോളം കുറവുണ്ടായ വേശ്യാലയത്തിന്‍റെ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഓസ്ട്രിയയുടെ മൊത്തത്തിലുള്ള വാക്‌സിനേഷന്‍ നിരക്കില്‍ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിട്ടുള്ളത്.
Post A Comment: