www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പക്ഷാഘാത ചികിത്സാ ബോധവത്കരണ സെമിനാര്‍

Share it:



ഇരിങ്ങാലക്കുട: ലോക പക്ഷാഘാത ദിനാചരണത്തിന്‍റെ ഭാഗമായി ഐഎപിഎംആര്‍ കേരള ചാപ്റ്ററും കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍ ) സംയുക്തമായി വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പക്ഷാഘാത ചികിത്സാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ മിനുട്ട്‌സ് ക്യാന്‍ സേവ് ലൈവ്‌സ് എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ശാരീരിക വൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള പുനരധിവാസ പരിപാടി രോഗികളുടെ അടുത്തേക്ക് എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിപ്മര്‍ ഇതിനായി കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് റീഹാബ് എക്‌സ്പ്രസ് എന്ന പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. 

കെഎസ്ആര്‍ടിസിയുടെ ലോ-ഫ്‌ളോര്‍ ബസ് വാടകയ്‌ക്കെടുത്ത് അതില്‍ റീഹാബിലിറ്റേഷന്‍ തെറാപ്പിക്കുള്ള സൗകര്യങ്ങളൊരുക്കി വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് റീഹാബിലിറ്റേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാരുടെയും സഹകരണം ഉണ്ടാകണമെന്നും ചന്ദ്രബാബു ആവശ്യപ്പെട്ടു.

ഐഎപിഎംആര്‍ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. പി.സി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി നിപ്മര്‍ സീനിയര്‍ കണ്‍സട്ടന്‍റ് ഫിസിയാട്രിസ്റ്റ് ഡോ: എം.ആര്‍. സന്തോഷ് ബാബു, കൊച്ചി ശ്രീനാരായണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസി. പ്രൊഫ. ഡോ: ബിനീഷ് ബാലകൃഷ്ണന്‍, തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ പിഎംആര്‍ വിഭാഗം മേധാവി ഡോ. വി.കെ. ശ്രീകല, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസേര്‍ച്ച് സെന്‍ററിലെ കണ്‍സള്‍ട്ടന്‍റ് ഫിസിയാട്രിസ്റ്റ് ഡോ. വി.ടി. സുധീര, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ: ഡോ: ജോര്‍ജ് സക്കറിയ, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ പിഎംആര്‍ വിഭാഗം മേധാവി ഡോ. സന്തോഷ് കെ. രാഘവന്‍, മുംബൈ ജ്യൂപിറ്റര്‍ ഹോസ്പിറ്റല്‍ സൈക്യാട്രിസ്റ്റ് ഡോ. അമിത് ധുമാലെ, നിപ്മര്‍ റീഹാബ് യൂണിറ്റ് ഹെഡ് ഡോ: സിന്ധു വിജയകുമാര്‍,  തിരുവനന്തപുരം സരസ്വതി ആശുപത്രിയിലെ ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ, ഐ എ പി എം ആർ സെക്രട്ടറി ഡോ. സെൽവൻ പി തുടങ്ങിയവര്‍ പങ്കെടുത്തു.

Share it:

Health

Post A Comment: