www.superprimetime.com

Total Pageviews

45,168,197

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കഴുത്തിൽ ചുറ്റിയ പെരുമ്പാമ്പിനെ ചുംബിച്ച് യുവതി; വീഡിയോ

Share it:



പാമ്പെന്നു കേട്ടാൽ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർ പാമ്പുകളെ അനായാസമായി കൈകാര്യം ചെയ്യാറുണ്ട്. കേരളത്തിൽ വാവ സുരേഷ് അടക്കമുള്ളവർ പാമ്പുകളെ കൈകാര്യം ചെയ്‌ത് ശ്രദ്ധ നേടിയവരാണ്. ഇത്തരത്തിൽ ഒരു പാമ്പ് സ്നേഹിയായ ഒരു യുവതിയുടെ വീഡിയോയാണ് സൈബർ ഇടത്ത് വൈറലായിരിക്കുന്നത്.  

പെരുമ്പാമ്പിനെ ഒരു കുഞ്ഞിനെ എന്നപോലെ ഓമനിക്കുന്ന യുവതിയാണ് വീഡിയോയിലെ താരം. യുവതിയുടെ കഴുത്തിലൂടെ വട്ടം ചുറ്റി മുഖത്തേക്ക് കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്. ഓമനിക്കുന്നതിനിടയ്ക്ക് പാമ്പിനെ യുവതി ചുംമ്പിക്കുന്നതും കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നവരാണ് ഏറെയും. എന്നാൽ ചിലർ അപകടകരമായ ഇത്തരം വീഡിയോകൾക്കെതിരെയും കമന്‍റ് നൽകിയിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

പ്ലസ് ടു വിദ്യാർഥിനികൾ ഏറ്റുമുട്ടി; 55 കാരന് കുത്തേറ്റു 

കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.

ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 



Share it:

Video

Post A Comment:

Also Read

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനു തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റു. കായലോടുള്ള അമ്മ വീട്ടിൽ വച്