www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വൈറൽ പനി ബാധിച്ച് മൂന്നര വയസുകാരൻ മരിച്ചു; അന്വേഷണം ആരംഭിച്ചു

Share it:



ഇടുക്കി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം കുഴിപ്പെട്ടി മണലിൽ ആതിദ്യനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അഛൻ ഉപേക്ഷിച്ചു പോകുകയും അമ്മ ഷെൽറ്റർ ഹോമിൽ ആകുകയും ചെയ്‌‌തതോടെ മുത്തഛനും മുത്തശിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. 10 ദിവസത്തോളമായി കുട്ടിക്ക് വൈറൽ പനി ബാധിച്ചിരുന്നു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്.  

തിങ്കളാഴ്ച വൈകിട്ടോടെ കുട്ടിയുടെ പനി വഷളാവുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പൊലീസിന് നൽകിയ വിവരം. മൃതദേഹം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചത്. മൃതദേഹം ഇവിടെ ഏൽപിച്ച ശേഷം കുടുംബാംഗങ്ങൾ തിരികെ മടങ്ങി. 

രാത്രിയിൽ ആരും ഇവിടെ ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് മൃതദേഹത്തിന് കാവൽ നിന്നതെന്നും ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചു. പനി ഗുരുതമായതിനെത്തുടർന്ന് തലച്ചോർ അടക്കമുള്ള ആന്തര അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

കുട്ടിക്ക് ആരോഗ്യം കുറവായതും രോഗം മൂർഛിക്കാൻ കാരണമായതായി കരുതുന്നു. ആന്തര അവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്ത് പരുക്കേറ്റതിന്‍റെയോ മറ്റ് അസ്വാഭാവികമായ ലക്ഷണങ്ങളൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

Share it:

Idukki

Post A Comment: