www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കയറി പിടിച്ചു; ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

Share it:



മാന്നാർ: ഉച്ചക്ക് വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തില്‍ പ്രവീണ്‍ (40) ആണ് അറസ്റ്റിലായത്. ഈ മാസം 12നായിരുന്നു സംഭവം. ഉച്ചയ്ക്ക് വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു വീട്ടമ്മ. 

ഈ സമയം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രവീൺ വീട്ടമ്മയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.  

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ല്‍ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തില്‍ നിന്ന് അച്ചന്‍കോവില്‍ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പ്രവീണ്‍. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

Share it:

Crime

Post A Comment: