www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു; പൂച്ച ഗുരുതരാവസ്ഥയിൽ

Share it:



വൈക്കം: വളർത്തു പൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ ചികിത്സയിലാണ്. വൈക്കം തലയാളം സ്വദേശികളുടെ പൂച്ചക്ക് നേരെയാണ് ആക്രമണം നടന്നത്. തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്‍റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന പൂച്ചക്കാണ് ഗുരുതര പരുക്കേറ്റത്. 

റോഡരികിൽ രക്തം വാർന്ന് അവശനിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. അയൽവാസി രമേശനാണ് പൂച്ചയെ വെടിവച്ചതെന്നാണ് പരാതി. എയർ ഗൺ ഉപയോഗിച്ച് പൂച്ചക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു.  

രമേശന്‍റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഈ പൂച്ചയാണെന്നാരോപിച്ച്, ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു. ചിന്നു പൂച്ചയുടെ ശരീരത്തിൽ നിന്ന് പെല്ലറ്റ് നീക്കം ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

22 കാരന്‍റെ വലയിൽ വീണവരിൽ വിവാഹിതരായ സ്ത്രീകളും 

ഇടുക്കി: വീഡിയോ കോളിലൂടെ പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പീഡനം നടത്തി വന്ന 22 കാരന്‍റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401, കല്ലുപറമ്പിൽ ആരോമലാണ് (22) കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. 20ലധികം പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിയുടെ വീട്ടിലെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണും പരിശോധിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഇയാൾ പീഡനത്തിനു കളമൊരുക്കിയിരുന്നത്. ചാറ്റിങ്ങിലൂടെയാണ് ഇയാൾ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഒരേ സമയം നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്യാൻ ഇയാൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. സ്ത്രീകളുമായി വളരെ വേഗം അടുപ്പത്തിലാകുന്ന സംസാര രീതിയായിരുന്നു ഇയാൾക്ക്. ഇത് മുതലാക്കിയാണ് ഇത്തരത്തിൽ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നത്. തുടർന്ന് ഈ ബന്ധം പ്രണയത്തിലേക്ക് കടക്കും. ഇത്തരത്തിൽ കൗമാരക്കാരികളായ പെൺകുട്ടികൾ മുതൽ വിവാഹിതരായ സ്ത്രീകളെ വരെ ഇയാൾ വശത്താക്കിയിട്ടുണ്ട്. 

മാന്യമായ സംസാരത്തിലൂടെയാണ് ഇയാൾ സ്ത്രീകളുടെ മനസിൽ ഇടം നേടുന്നത്. തുടർന്ന് ലൈംഗിക കാര്യങ്ങൾ സംസാരിച്ചു തുടങ്ങും. സ്ത്രീകളെ വശത്താക്കിയ ശേഷം വീഡിയോ കോൾ ചെയ്യുകയാണ് പിന്നീട് ചെയ്യുന്ന രീതി. തുടർച്ചയായി രാത്രി സമയത്ത് വീഡിയോ കോൾ ചെയ്യുകയും നിർബന്ധിച്ച് ഇവരുടെ സ്വകാര്യ ദൃശ്യം കാണിക്കാൻ ആവശ്യപ്പെട്ട് അത് പകർത്തുകയും ചെയ്യുന്നതും ഇയാളുടെ ഹോബിയായിരുന്നു. 

ഇത്തരത്തിൽ റെക്കോർഡ് ചെയ്യുന്ന വീഡിയോകൾ ഇയാൾ പ്രത്യേകം ഫോൾഡറിലാക്കി സൂക്ഷിച്ചിരുന്നു. പൂർണ നഗ്നരായവർ മുതൽ അർധ നഗ്നരായവർ  വരെ ഇയാളുടെ ദൃശ്യ ശേഖരത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. മറ്റുള്ള പെൺകുട്ടികളുമായുള്ള ബന്ധം രഹസ്യമാക്കി വക്കാൻ ഇയാൾ വിദഗ്ദനായിരുന്നതിനാൽ തന്നെ വഞ്ചിക്കപ്പെടുകയാണെന്ന് ഇയാളുടെ ചതിയിൽപെട്ട പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. 

കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായെന്ന വാർത്ത പുറത്തു വന്നതോടെ ഇയാളുമായി വീഡിയോ ചാറ്റ് നടത്തിയ നിരവധി സ്ത്രീകൾ ഭീതിയിലാണെന്നാണ് വിവരം. റെക്കോർഡ് ചെയ്യുന്ന വീഡിയോകളും ദൃശ്യങ്ങളും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നതായും വിവരമുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഇയാൾ അശ്ലീല സൈറ്റുകൾക്കോ മറ്റോ കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്. 

ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു ലഭിച്ച പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽകൂടിയാണ് നെടുങ്കണ്ടം സി.ഐ.യുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഇടുക്കി എസ്.പി. ആർ. കറുപ്പസ്വാമിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Share it:

Kerala

Post A Comment: