റാന്നി: ജനിച്ച് 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലസി (21) ആണ് അറസ്റ്റിലായത്. മാസം തികയാതെ ജനിച്ച ആൺ കുട്ടിയാണ് കൊല്ലപ്പെട്ടത്. ജനിച്ചതു മുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് നിരന്തരം കരയുന്നതിൽ ദേഷ്യപ്പെട്ടായിരുന്നു കൊലപാതകമെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്.
ഈ മാസം എട്ടിനായിരുന്നു കുഞ്ഞ് കൊല്ലപ്പെട്ടത്. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ തലയിൽ പരുക്ക് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടിയത്. കുഞ്ഞിന്‍റെ തലയിലെ ആഴത്തിലുള്ള മുറിവ് കട്ടിലിൽ നിന്ന് വീണത് മൂലമാണെന്നായിരുന്നു അമ്മ ബ്ലസി ഡോക്ടർമാരോട് പറഞ്ഞത്.
എന്നാൽ മുറിവ് കണ്ട് സംശയം തോന്നിയതോടെയാണ് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലമായി തല ഇടിപ്പിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് അമ്മയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്.
ചോദ്യം ചെയ്യലിൽ കുട്ടിയെ ഭിത്തിയിൽ തല ഇടിപ്പിച്ച് കൊന്നതാണെന്ന് ബ്ലെസി സമ്മതിച്ചു. ശാരീരിക വെല്ലുവിളികളുള്ള കുട്ടിയുടെ കരച്ചിലടക്കം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയുള്ള മാനസിക സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബ്ലസി വിദ്യാർഥിനിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
22 കാരന്‍റെ വലയിൽ വീണവരിൽ വിവാഹിതരായ സ്ത്രീകളും
ഇടുക്കി: വീഡിയോ കോളിലൂടെ പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പീഡനം നടത്തി വന്ന 22 കാരന്‍റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401, കല്ലുപറമ്പിൽ ആരോമലാണ് (22) കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. 20ലധികം പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിയുടെ വീട്ടിലെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണും പരിശോധിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഇയാൾ പീഡനത്തിനു കളമൊരുക്കിയിരുന്നത്. ചാറ്റിങ്ങിലൂടെയാണ് ഇയാൾ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഒരേ സമയം നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്യാൻ ഇയാൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. സ്ത്രീകളുമായി വളരെ വേഗം അടുപ്പത്തിലാകുന്ന സംസാര രീതിയായിരുന്നു ഇയാൾക്ക്. ഇത് മുതലാക്കിയാണ് ഇത്തരത്തിൽ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നത്. തുടർന്ന് ഈ ബന്ധം പ്രണയത്തിലേക്ക് കടക്കും. ഇത്തരത്തിൽ കൗമാരക്കാരികളായ പെൺകുട്ടികൾ മുതൽ വിവാഹിതരായ സ്ത്രീകളെ വരെ ഇയാൾ വശത്താക്കിയിട്ടുണ്ട്.
മാന്യമായ സംസാരത്തിലൂടെയാണ് ഇയാൾ സ്ത്രീകളുടെ മനസിൽ ഇടം നേടുന്നത്. തുടർന്ന് ലൈംഗിക കാര്യങ്ങൾ സംസാരിച്ചു തുടങ്ങും. സ്ത്രീകളെ വശത്താക്കിയ ശേഷം വീഡിയോ കോൾ ചെയ്യുകയാണ് പിന്നീട് ചെയ്യുന്ന രീതി. തുടർച്ചയായി രാത്രി സമയത്ത് വീഡിയോ കോൾ ചെയ്യുകയും നിർബന്ധിച്ച് ഇവരുടെ സ്വകാര്യ ദൃശ്യം കാണിക്കാൻ ആവശ്യപ്പെട്ട് അത് പകർത്തുകയും ചെയ്യുന്നതും ഇയാളുടെ ഹോബിയായിരുന്നു.
ഇത്തരത്തിൽ റെക്കോർഡ് ചെയ്യുന്ന വീഡിയോകൾ ഇയാൾ പ്രത്യേകം ഫോൾഡറിലാക്കി സൂക്ഷിച്ചിരുന്നു. പൂർണ നഗ്നരായവർ മുതൽ അർധ നഗ്നരായവർ വരെ ഇയാളുടെ ദൃശ്യ ശേഖരത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. മറ്റുള്ള പെൺകുട്ടികളുമായുള്ള ബന്ധം രഹസ്യമാക്കി വക്കാൻ ഇയാൾ വിദഗ്ദനായിരുന്നതിനാൽ തന്നെ വഞ്ചിക്കപ്പെടുകയാണെന്ന് ഇയാളുടെ ചതിയിൽപെട്ട പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായെന്ന വാർത്ത പുറത്തു വന്നതോടെ ഇയാളുമായി വീഡിയോ ചാറ്റ് നടത്തിയ നിരവധി സ്ത്രീകൾ ഭീതിയിലാണെന്നാണ് വിവരം. റെക്കോർഡ് ചെയ്യുന്ന വീഡിയോകളും ദൃശ്യങ്ങളും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നതായും വിവരമുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഇയാൾ അശ്ലീല സൈറ്റുകൾക്കോ മറ്റോ കൈമാറിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.
ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു ലഭിച്ച പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽകൂടിയാണ് നെടുങ്കണ്ടം സി.ഐ.യുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഇടുക്കി എസ്.പി. ആർ. കറുപ്പസ്വാമിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Post A Comment: