ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ചൊവ്വാഴ്ച്ച രാവിലെ തുറക്കും. രാവിലെ ആറിന് ഡാമിന്‍റെ ഒരു ഷട്ടർ 40 സെ.മീ. മുതൽ 150 സെ.മീ വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഷട്ടറുകൾ തുറന്ന് ജലമൊഴുക്ക് തുടരുകയാണ്. വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശത്ത് ജലനിരപ്പ് കുതിച്ചുയർന്നു. വീടുകളിൽ വെള്ളം കയറി. അർധരാത്രിയോടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പെരിയാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസമാകുന്നുണ്ട്.
Post A Comment: