www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യൂണിഫോമിൽ വനിതാ എസ്.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്

Share it:



കോഴിക്കോട്: പൊലീസ് യൂണിഫോമിൽ വനിതാ എസ്.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്. കോഴിക്കോട്ടെ ഒരു വനിതാ എസ്.ഐയാണ് വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസ് യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്തുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങൾ പുറത്തു വന്നത്. ഇതോടെ സംഭവം സേനക്കുള്ളിൽ തന്നെ വിവാദമാകുകയായിരുന്നു. 

ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ആദ്യം പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

പൊലീസ് യൂണിഫോമിലുള്ള വനിതാ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കടുത്ത അച്ചടക്കലംഘനമാണെന്നാണ് സേനയ്ക്കുള്ളിലുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. 2015, ഡിസംബര്‍ 31 ന് ടിപി സെന്‍കുമാര്‍ സംസ്ഥാന ഡിജിപി ആയിരിക്കുമ്പോൾ സമൂഹമാധ്യമങ്ങളില്‍ പൊലീസുകാര്‍ വ്യക്തിപരമായ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉത്തരവായി പുറത്തിറക്കിയിട്ടുണ്ട്. 

പൊലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഈ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പൊലീസുകാർ ചൂണ്ടിക്കാണിക്കുന്നു. ഫോട്ടോഷൂട്ട് വിവാദമായ പശ്ചാത്തലത്തിൽ ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യം മുകളിലേക്ക് റിപ്പോർട്ട് ചെയ്തതായി സൂചനയുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കി അണക്കെട്ട് നാളെ തുറക്കും 

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ചൊവ്വാഴ്ച്ച രാവിലെ തുറക്കും. രാവിലെ ആറിന് ഡാമിന്‍റെ ഒരു ഷട്ടർ  40 സെ.മീ. മുതൽ  150 സെ.മീ വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. 

ചെറുതോണി ഡാമിന്‍റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഷട്ടറുകൾ തുറന്ന് ജലമൊഴുക്ക് തുടരുകയാണ്.

വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശത്ത് ജലനിരപ്പ് കുതിച്ചുയർന്നു. വീടുകളിൽ വെള്ളം കയറി. അർധരാത്രിയോടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പെരിയാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസമാകുന്നുണ്ട്. 

Share it:

Kerala

Post A Comment: