www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ടെന്‍റിനു തീ പിടിച്ചു; രക്ഷപെടാൻ ചാടിയ സൈനികൻ മരിച്ചു

Share it:



ശ്രീനഗർ: കാവൽ നിൽക്കുന്ന ടെന്‍റിന് തീ പിടിച്ച് ഇടുക്കി സ്വദേശിയായ ബി.എസ്.എഫ് ജവാൻ മരിച്ചു. കൊച്ചുകാമാക്ഷി സ്വദേശി വടുതലകുന്നേൽ അനീഷ് ജോസഫാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലായിരുന്നു തീ പിടിത്തും. അതിർത്തിയിലെ ബാരാമുള്ള ഭാഗത്ത് ബി.എസ്.എഫ് ജവാൻമാർ ഒറ്റക്ക് കാവൽ നിൽക്കുന്ന ടെന്‍റുകളിൽ ഒന്നിലാണ് തീ പിടുത്തമുണ്ടായത്. 

തണുപ്പ് നിയന്ത്രിക്കാനായി വച്ചിരുന്ന ഹീറ്ററിൽ നിന്നും ടെന്‍റിലേക്ക് തീ പടർന്നതാണെന്നാണ് സംശയിക്കുന്നത്. തീ പിടിച്ചതോടെ ടെന്‍റിൽ നിന്നും താഴേക്ക് എടുത്തു ചാടിയ അനീഷ് 15 അടിയോളം താഴ്ച്ചയിലേക്കാണ് വീണത്. വീഴ്ച്ചയിൽ തലക്ക് പരുക്കേറ്റതാണ് മരണ കാരണം. അനീഷിന്‍റെ ഭാര്യ സി.ആർ.പി.എഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. ഈ വർഷം സർവീസ് പൂർത്തിയാക്കി മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.  

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light