www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ; പരാജയപ്പെട്ടതോടെ യുവതി ജീവനൊടുക്കി

Share it:



കമ്പം: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്താൻ കൊട്ടേഷൻ സംഘത്തെ നിയോഗിച്ച യുവതി ജീവനൊടുക്കി. വധ ശ്രമം പരാജയപ്പെട്ടതോടെ പിടിക്കപ്പെടുമെന്ന ഭീതിയിലാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്താണ് സംഭവം. ഭുവനേശ്വരി (21)യെന്ന യുവതിയാണ് മരിച്ചത്. 

നവംബർ 10നായിരുന്നു കേബിൾ ടീവി ജീവനക്കാരനായ ഗൗതവും ഭുവനേശ്വരിയും വിവാഹിതരായത്. പൊലീസിൽ ജോലിക്ക് ചേരാൻ പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു ഭുവനേശ്വരി. വിവാഹ ശേഷം ജോലിക്ക് പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയത്. വിവാഹം കഴിഞ്ഞ് 22-ാം ദിവസം യുവതി ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ സംഘത്തെ നിയോഗിച്ചു.  

നേരത്തെ പരിചയമുണ്ടായിരുന്ന തേനി അനുമണ്ഡംപെട്ടി സ്വദേശി നിരഞ്ജൻ എന്ന ആന്‍റണിയെയാണ് കൊട്ടേഷൻ ഏൽപ്പിച്ചത്. മൂന്നു പവന്‍റെ നെക്ലേസ് പണയം വച്ച് 75000 രൂപയും ഇയാൾക്ക് നൽകി. ഈ മാസം രണ്ടിന് തേക്കടി, കുമളി പ്രദേശത്ത് സന്ദർശനം നടത്താനും മടങ്ങി വരവെ തന്ത്രപൂർവം ഭർത്താവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനുമായിരുന്നു പദ്ധതി. 

ഇതനുസരിച്ച് ഇരുവരും അന്നേ ദിവസം കുമളിയിലെത്തി. കാഴ്ച്ചകൾ കണ്ട് മടങ്ങുന്ന വഴിയിൽ സ്‌കൂട്ടർ റോഡരികിൽ നിർത്തി അൽപദൂരം നടന്നു. തിരികെ എത്തിയപ്പോൾ സ്‌കൂട്ടർ പഞ്ചറായ നിലയിലായിരുന്നു. ഇതോടെ ടയർ നന്നാക്കാനായി ഗൗതം വാഹനം തള്ളിക്കൊണ്ട് നടന്നു. അൽപം അകലം വിട്ട് യുവതിയും നടന്നു. 

ഈ സമയത്ത് കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്‌കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതം അൽഭുതകരമായി രക്ഷപെട്ടു. വാഹനം നിർത്തി പുറത്തിറങ്ങിയ ക്വട്ടേഷൻ സംഘം ഗൗതമിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മറ്റു വാഹനങ്ങൾ എത്തിയതോടെ പദ്ധതി പാളി. ഇതോടെ ഇയാളെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു. തുടർന്ന് ഗൗതമിന്‍റെ പരാതിയിൽ കമ്പം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആന്‍റണി (20), പ്രദീപ് (35), മനോജ്കുമാർ (20), ആൽബർട്ട് (28), ജയ സന്ധ്യ (18) എന്നിവർ പിടിയിലായി. ഇതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്ന ഭുവനേശ്വരി വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. ക്വട്ടേഷൻ സംഘത്തിലെ ഒരാൾ ഒളിവിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light