www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നാഗാലാൻഡ് വെടിവയ്‌പ്പ്; സൈന്യത്തിനെതിെര കേസെടുത്ത് പൊലീസ്

Share it:



കൊഹിമ: സൈന്യത്തിന്‍റെ വെടിയേറ്റ് 13 ഗ്രാമവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാൻഡ് പൊലീസ്. പ്രകോപനമില്ലാതെയാണ് സൈന്യം വെടി ഉതിർത്തതെന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. സൈന്യത്തിന്‍റെ 21-ാം സ്പെഷ്യൽ പാരാഫോഴ്‌സിലെ സൈനികർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ഇതിനിടെ നാഗാലാന്‍ഡില്‍ വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്. മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. ഈ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു.

ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം 15- ആയി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ച് കൊന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

National

Post A Comment: