www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിറ്റാ ജലാറ്റിന് ഡെയര്‍ ടു ഡ്രീം അവാര്‍ഡ് 2021

Share it:



കൊച്ചി: സാപ്പ് ഇന്ത്യയും ടിവി9 നെറ്റ്‌വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡെയര്‍ ടു ഡ്രീം അവാര്‍ഡ് രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനി കരസ്ഥമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിസിനസ് പരിവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കുകയും പുത്തന്‍ ബിസിനസ് മാതൃകകള്‍ സൃഷ്ടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്‌ത ബിസിനസ് പ്രമുഖരെ ആദരിക്കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ നിറ്റാ ജലാറ്റിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ തമിഴ്‌നാട് വ്യവസായവകുപ്പ് സെക്രട്ടറി എസ്. കൃഷ്ണനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ ക്രമാതീത വര്‍ധനവും ലഭ്യതക്കുറവും ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷം കമ്പനി നേരിട്ട വിവിധങ്ങളായ വെല്ലുവിളികളെ വിജയകരമായി മറികടക്കാന്‍ കഴിഞ്ഞതിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് സജീവ് മേനോന്‍ പറഞ്ഞു. 

ചെലവ് നിയന്ത്രണം, നൂതന സാങ്കേതികവിദ്യാ പ്രയോഗം, മെച്ചപ്പെട്ട പ്രവര്‍ത്തനരീതി തുടങ്ങിയ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി കൊണ്ട് കമ്പനിയുടെ പ്ലാന്‍റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് തടസരഹിത സേവനങ്ങള്‍ ലഭ്യമാക്കാനും നിറ്റാ ജലാറ്റിന് സാധിച്ചിട്ടുണ്ട്.

Share it:

Kerala

Post A Comment: