www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒമിക്രോൺ; ഇന്ത്യയിലെത്തുന്നവർക്ക് കർശന നിയന്ത്രണം

Share it:


ന്യൂഡൽഹി: ഒമിക്രോൺ ഭീതി മറികടക്കാൻ വിദേശത്തു നിന്നെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ സത്യവാങ്ങ്മൂലം നൽകണം. 72 മണിക്കൂർ മുൻപ് ലഭിച്ച നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം, കയ്യിൽ കരുതണം. അതെ സമയം അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട.  

കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യണം. റിസ്ക്ക് വിഭാഗം രാജ്യങ്ങളിൽ നിന്ന് വരുന്നവർ യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം. ഇന്ത്യയിലെത്തിയ ശേഷവും കോവിഡ് പരിശോധന, ഫലം വരുന്നത് വരെ വിമാനത്താവളത്തിൽ തുടരണം. 

കണക്റ്റിങ് ഫ്ലൈറ്റ് ആണെങ്കിലും ഫലം വന്ന ശേഷമേ തുടർ യാത്ര അനുവദിക്കാവൂ. നെഗറ്റീവെങ്കിൽ എത്തി ചേരുന്ന സ്ഥലത്ത് ഏഴ് ദിവസം സ്വന്തമായി ക്വാറന്‍റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവായാലും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. ഫലം പോസിറ്റീവ് ആയാൽ ഐസൊലേഷനിൽ ചികിത്സ. സാമ്പിൾ ജനിതക പരിശോധനയ്ക്ക് വിടും. 

റിസ്ക്ക് വിഭാഗത്തിൽപ്പെട്ട രാജ്യങ്ങൾ:

  • യൂറോപ്യൻ രാജ്യങ്ങൾ 
  • യുകെ 
  • ദക്ഷിണാഫ്രിക 
  • ബ്രസീൽ 
  • ബംഗ്ലാദേശ് 
  • ബോട്സ്വാന 
  • ചൈന 
  • മൊറീഷ്യസ്
  • ന്യൂസിലാൻഡ് 
  • സിംബാബ്‍വേ 
  • ഹോങ്കോങ് 
  • ഇസ്രായേൽ 
  • ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

National

Post A Comment: