www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുരങ്ങിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്‌തു; മേലാൽ മൃഗങ്ങളെ വളർത്തരുതെന്ന് യുവതിയോട് കോടതി

Share it:



വളർത്തു മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്ന വാർത്തകൾ മുമ്പും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ലണ്ടനിൽ നിന്നും പുറത്ത് വരുന്നത്. വീട്ടിൽ വളർത്തിയ കുരങ്ങിനെ അതിക്രൂരമായി ഉപദ്രവിച്ച സ്ത്രീയോട് മൃഗങ്ങളെ ഇനി വീട്ടിൽ വളർത്തരുതെന്ന് നിർദേശിച്ചിരിക്കുകയാണ് കോടതി. യു.കെ.യിലെ ഒരു പ്രാദേശിക കോടതിയാണ് സ്ത്രീക്ക് ശിക്ഷ വിധിച്ചത്. 

വിക്കിയെന്ന സ്ത്രീയാണ് ഇത്തരത്തിൽ കുരങ്ങിനോട് മോശമായി പെരുമാറിയത്.  വിക്കി വളർത്തിയിരുന്ന മില്ലി എന്ന കുരങ്ങനെ ഇവർ ക്രുരമായി ഉപദ്രവിക്കുമായിരുന്നു. കുരങ്ങിനെക്കൊണ്ട് നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ഒരിക്കൽ കുരങ്ങിനെ  ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ വരെ ശ്രമിച്ചു.  

കോടതിയിൽ ഹാജരാക്കിയ വീഡിയോ ഫൂട്ടേജുകളിൽ ഫ്ലഷ് ചെയ്യാൻ ശ്രമിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മില്ലി എന്ന കുരങ്ങ് ടോയ്ലറ്റിൽ പേടിച്ചു കിടക്കുന്നതും വിക്കി അതു കണ്ട് ഉറക്കെ ചിരിക്കുന്നതും കാണാം. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ക്രൂരമായ ആനന്ദത്തിനായി കുരങ്ങിനെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് ഇപ്പോൾ കോടതി വിക്കിയെ വിലക്കിയിരിക്കുന്നത്. 

മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസ് വിക്കിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് മില്ലിയെ കണ്ടെത്തിയത്. പൊലീസുകാർ വിക്കിയുടെ ഫോൺ സ്കാൻ ചെയ്തപ്പോൾ മില്ലിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്‍റെ വീഡിയോകൾ കണ്ടെത്തുകയായിരുന്നു. അതിലൊരു വീഡിയോയിൽ വിക്കി കുരങ്ങിന് ഒരു ബാഗ് കൊക്കെയ്ൻ നിർബന്ധിച്ച് നൽകുന്നതും കാണാം. കുരങ്ങിനോട് അവളുടെ കയ്യിൽ പുരട്ടിയ ഡ്രഗ് നക്കാൻ നിർബന്ധിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ പൊലീസ് വിക്കിയുടെ ഫോണിൽ നിന്ന് കണ്ടെത്തി. 

മൃഗങ്ങൾ കഴിക്കാൻ പാടില്ലാത്ത സോസേജുകൾ, ബർഗറുകൾ, കബാബ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കുരങ്ങിനെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കുറ്റസമ്മതം നടത്തിയ വിക്കിക്ക് 120 മണിക്കൂർ വേതനമില്ലാത്ത ജോലിക്ക് പുറമേ പ്രാദേശിക ഗ്വെന്‍റ് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ ശിക്ഷയും വിധിച്ചു. ഭാവിയിൽ വളർത്തുമൃഗങ്ങളെകൈവശം വെയ്ക്കുന്നതിൽനിന്ന് കോടതി അവളെ വിലക്കുകയും പിഴയായി ഏകദേശം 55,000 രൂപ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മില്ലിയെ മൃഗങ്ങളുടെ റീഹാബിലിറ്റേഷൻ സെന്‍ററിലേക്ക് അയച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

Share it:

world

Post A Comment: