www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരൻ വിദ്യാർഥിയുമായി ശാരീരിക ബന്ധം; അധ്യാപികയ്ക്ക് തടവ് ശിക്ഷ

Share it:



ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള നോര്‍ത് ഈസ്റ്റ് ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. 

ഏള്‍സ് സി ഡേവിസ് പ്രൈമറി സ്‌കൂളില്‍ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സാണ് ശിക്ഷിക്കപ്പെട്ടത്. 16 വയസുകാരനാണ് ഇവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.

46കാരിയായ ആലീസ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 16 കാരനുമായി അടുപ്പം സ്ഥാപിച്ച ഇവർ സെക്‌സ് ചാറ്റിലൂടെയാണ് കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ലൈംഗിക വീഡിയോകളും പരസ്പരം അയച്ചു കൊടുത്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയത്.  തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങി വച്ചെങ്കിലും അധ്യാപിക കുട്ടിക്ക് വീണ്ടും മറ്റൊരു ഫോൺ വാങ്ങി നൽകി. 

2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെയാണ് പീഡനം നടന്നത്. പൊലീസ് അന്വേഷണത്തില്‍, രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. സ്‌കൂളില്‍ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നാണ് ആസിന്‍റെ മൊഴി. സ്‌കൂള്‍ ഇല്ലാത്ത ദിവസം വീട്ടില്‍നിന്നും പുറത്തുചാടുന്ന വിദ്യാർഥിയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെക്‌സ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്‍റെ തെളിവുകളും പൊലീസ് കണ്ടെടുത്തിരുന്നു. 

കേസില്‍, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭര്‍ത്താവിനും നാണക്കേടു വരുത്തിയതായും അവര്‍ കോടതിയില്‍ പറഞ്ഞു. 

2020 ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനു ശേഷം, ഇവര്‍ക്ക് മനശാസ്ത്ര ചികിത്സ നല്‍കിയിരുന്നു. അതോടൊപ്പം, നിര്‍ബന്ധിത സാമൂഹ്യ സേവനവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്‍റെ ഭര്‍ത്താവ്, കൗണ്‍സലര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

കൈക്കൂലി; സർജൻ അറസ്റ്റിൽ

മലപ്പുറ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രി സർജൻ അറസ്റ്റിൽ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കെ.ടി. രാജേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്. വയോധികയ്ക്ക് കാൽ വിരൽ മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയക്കായി 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയില്‍ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു. 

ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജനുവരി പത്തിനാണ് വയോധികയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കൂടെ അഡ്മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവരുടെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ ആകെ ബുദ്ധിമുട്ടിൽ ആയി. 

എന്താണ് വൈകുന്നത് എന്ന്  അന്വേഷിച്ചപ്പോൾ ആണ്  പണം നല്‍കാത്തതാണ് കാരണമെന്നു മനസിലായതെന്ന് മകൻ പറഞ്ഞു. 1000 രൂപ ആണ് ഡോക്ടർക്ക് നൽകേണ്ടത്.  28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ വളരെ മോശമായി പെരുമാറുകയും മരുന്നു നല്‍കി വിടുകയും ചെയ്തു.

ആശുപത്രിയുടെ അടുത്ത് തന്നെ ഡോക്ടറുടെ സ്വകാര്യ പരിശോധന ഇടമുണ്ട്. ഇവിടെ എത്തി വേണം ഡോക്ടറെ കണ്ട് പണം കൊടുക്കാൻ. ഇവിടേക്ക് വരാൻ ഡോക്ടർ  ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു ഇക്കാര്യങ്ങൾ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്മിറ്റ് ചെയ്ത് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായാണ് ഡോക്ടറെ കണ്ടതെന്നും പരാതിക്കാരൻ പറഞ്ഞു. 


Share it:

world

Post A Comment: