www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്യാണ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പരാതി

Share it:



കൊച്ചി: ടാറ്റു ആർട്ടിസ്റ്റിനു പിന്നാലെ കൊച്ചിയിലെ പ്രമുഖ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റും പീഡന കുരുക്കിൽ. വൈറ്റിലയിൽ പ്രവർത്തിക്കുന്ന അനസ് അൻസാരി പാർലർ ഉടമ അനസിനെതിരെയാണ് മൂന്ന് യുവതികൾ പരാതി നൽകിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷ്‌ണർക്ക് ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് ഇയാൾ.  

നേരത്തെ ഇയാൾക്കെതിരെ യുവതികൾ മീ ടൂ ആരോപണം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി ഇ‍യാൾ സ്‌തനങ്ങളിലും വയറിലും കടന്നു പിടിച്ചെന്നും അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റിയെന്നും യുവതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സ്‌തനങ്ങൾക്ക് ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിനിടെ ബ്രഷ് ഉപയോഗിച്ച് അലോസരപ്പെടുത്തി. പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചും ശല്യം ചെയ്‌തുവെന്നും ഒരു യുവതി പറയുന്നു. 

വിവാഹത്തിന്‍റെ ട്രയൽ മേക്കപ്പിനു പോയപ്പോൾ ശരീരത്തിൽ കടന്നു പിടിച്ച് മസാജ് ചെയ്‌തെന്നും ഇതോടെ മേക്കപ് നിർത്താൻ ആവശ്യപ്പെട്ട് ബുക്കിങ് ക്യാൻസൽ ചെയ്‌തെന്നുമാണ് മറ്റൊരു പെൺകുട്ടിയുടെ ആരോപണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ജ്വല്ലറിയിൽ മോഷണം നടത്തിയത് സ്‌കൂൾ വിദ്യാർഥിനി

തിരുവനന്തപുരം: മുടി സ്ട്രെയിറ്റ് ചെയ്യാൻ ആരും പണം നൽകാതിരുന്നതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥിനി ജ്വല്ലറിയിൽ നിന്നും മോഷ്‌ടിച്ചത് 25,000 രൂപ. നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന മോഷണ കേസിലാണ് പ്രതി വിദ്യാർഥിനിയാണെന്ന് കണ്ടെത്തിയത്. സ്‌കൂൾ യൂണിഫോമിലെത്തിയായിരുന്നു മോഷണം. പ്രതി വിദ്യാർഥിനിയാണെന്ന് അറിഞ്ഞതോടെ ജ്വല്ലറി ഉടമ പരാതി പിൻവലിച്ചതിനാൽ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. 

യൂണിഫോമിൽ പെൺകുട്ടി മോഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. കോളെജ് വിദ്യാർഥിനി ആയിരിക്കുമെന്ന് ആദ്യം കരുതിയെങ്കിലും യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർഥിനിയാണ് മോഷ്‌ടാവെന്ന് കണ്ടെത്തുകയായിരുന്നു. 

തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ധരിച്ചാണ് കുട്ടി മോഷണം നടത്തിയത്. സ്‌കൂളിൽ പോയ കുട്ടി രാവിലെ പല്ലുവേദനയാണെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് നെയ്യാറ്റിൻകരയിലെ ബ്യൂട്ടി പാർലറിൽ പോയി മുടി സ്ട്രെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനുള്ള തുക കൈവശം ഇല്ലായിരുന്നു. പാർലർ നടത്തിപ്പുകാർ പണം ഉണ്ടോയെന്ന് ചോദിച്ചതോടെ തിരികെ പോയ വിദ്യാർഥിനി സമീപത്തെ മൊബൈൽ ഷോപ്പുകളിൽ നിന്നും 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. ആരും പണം നൽകാതിരുന്നതോടെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി മോഷണം നടത്തുകയായിരുന്നു. 

രണ്ട് പേരാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ ബാങ്കിൽ പോകുകയും മറ്റൊരാൾ മരുന്നു കഴിച്ചതിനെ തുടർന്ന് കടയിലിരുന്ന് മയങ്ങി പോകുകയും ചെയ്‌ത സമയത്തായിരുന്നു മോഷണം. ഈ സമയത്ത് കടയിലെത്തിയ കുട്ടി കൗണ്ടറിലെ മേശക്കുള്ളിൽ നിന്നും ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു. പണവുമായി ബ്യൂട്ടി പാർലറിൽ എത്തിയ കുട്ടി മുടി സ്ട്രെയിറ്റ് ചെയ്യുകയും ചെയ്‌തു. മൊബൈൽ ഷോപ്പിലെ അടക്കം സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. നഷ്‌ടമായ പണം തിരികെ നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകി. 


Share it:

Crime

Mostreaded

Post A Comment: