www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2023) Idukki (1940) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാമുകിയെ സ്വന്തമാക്കാൻ പെണ്ണായി; 32 കാരന് കിട്ടിയത് എട്ടിന്‍റെ പണി

Share it:



ന്യൂഡെൽഹി: കാമുകിയെ സ്വന്തമാക്കാൻ വീട്ടുകാർ പോലുമറിയാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനൊരുങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. ഡെൽഹി സ്വദേശിയായ 32 കാരൻ യുവാവാണ് വിവാഹിതയായ യുവതിയെ സ്വന്തമാക്കാൻ സ്വയം പെണ്ണാകാൻ ഒരുങ്ങിയത്. ശസ്ത്രക്രിയ പൂർത്തിയാകുന്നതിനു മുമ്പേ യുവാവിനെ യുവതി ഉപേക്ഷിച്ചതോടെ ഇയാൾ ഇപ്പോൾ സ്ത്രീയും പുരുഷനുമല്ലാത്ത അവസ്ഥയിലായി.  

മധ്യപ്രദേശ് സ്വദേശിനിയായ 30കാരി യുവതിക്കൊപ്പമാണ് യുവാവ് മൾട്ടി നാഷ്‌ണൽ കമ്പനിയിൽ ജോലി ചെയ്‌തിരുന്നത്. വിവാഹിതയായ യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് കൊവീഡ് ബാധിച്ച് മരിച്ചിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. ഭർത്താവിന്‍റെ മരണ ശേഷമാണ് യുവാവുമായി യുവതി അടുപ്പത്തിലായത്. സൗഹൃദം പ്രണയമായി മാറിയതോടെ യുവതിയുടെ വീട്ടിൽ ഇവർ ഒരുമിച്ചായി താമസം. എന്നാൽ ശാരീരിക ബന്ധത്തിനു യുവതിക്ക് താൽപര്യമില്ലായിരുന്നു. 

ഭർത്താവിന്‍റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു യുവതി. ഈ തീരുമാനത്തെ തുടർന്ന് തന്നെ വിവാഹം കഴിക്കാനുള്ള യുവാവിന്‍റെ ആവശ്യവും യുവതി തള്ളി. എന്നാൽ കാമുകിയെ ഉപേക്ഷിക്കാൻ മനസുവരാതിരുന്ന യുവാവ് ഒരു പെണ്ണായി യുവതിക്കൊപ്പം താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാൾ ഒരു ഡോക്‌ടറെ സമീപിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്‌തു. 

പുരുഷ ഹോർമോൺ മാറി സ്ത്രീ ഹോർമോൺ സ്വീകരിക്കുന്നതിനുള്ള ചികിത്സയായിരുന്നു ആദ്യ ഘട്ടം. ഇതിനു ശേഷമാണ് ലിംഗം മാറ്റുന്നതിനുള്ള ശസ്ത്രക്രിയ നടത്തുക. ഒരു മാസത്തോളമായി ഹോർമോൺ ചികിത്സ തുടർന്നതോടെ യുവാവിന്‍റെ സ്വഭാവവും പെരുമാറ്റവും സ്ത്രീയുടേതിനു സമാനമായി. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ഹോർമോൺ നിലവിൽ ഇയാളുടെ ശരീരത്തിലുണ്ട്. അതേസമയം യുവാവ് സ്ത്രീയായി മാറാൻ തുടങ്ങിയതോടെയ യുവതി ഇയാളുമായി അകന്നു. 

ഇതിനിടെ മകനിലുണ്ടാകുന്ന മാറ്റം ശ്രദ്ധയിൽപെട്ട വീട്ടുകാർ ഇയാളെ കൗൺസിലിങ്ങിനു കൊണ്ടുപോയപ്പോഴാണ് ലിംഗ മാറ്റ ശസ്ത്രക്രിയയുടെ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെയും മറ്റും നിർബന്ധത്തെ തുടർന്ന് യുവാവ് ഇപ്പോൾ ചികിത്സ നിർത്തി വച്ചിരിക്കുകയാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും 

ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light