
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിലുണ്ടാകുന്ന രോഗ ലക്ഷണങ്ങളിൽ മാറ്റമുണ്ടെന്ന് ആരോഗ്യ വിഭാഗം. ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനു കാരണമാകുന്നത്. ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ രോഗ ലക്ഷണങ്ങളിൽ നിന്നും ഇപ്പോൾ വ്യത്യസ്‌തമായ ലക്ഷണങ്ങളാണ് കണ്ടു വരുന്നതെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ദർ മുന്നറിപ്പ് നൽകുന്നുണ്ട്.
ബ്രസീൽ, കെന്‍റ് വക ഭേദങ്ങളാണ് ഇപ്പോൾ രാജ്യത്ത് ഭീതി വിതയ്ക്കുന്നതിൽ ഏറെയും. ഈ വൈറസുകൾക്ക് കടന്നുകൂടിയവരിൽ കൂടുതൽ ശക്തമായ രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നതായും അവയ്ക്ക് ശരീരത്തിലെ സുപ്രധാനമായ അവയവങ്ങളെ കൂടുതൽ ഗൗരവമായ തരത്തിൽ ബാധിക്കാനുള്ള കഴിവുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വയറുവേദന, ഓക്കാനം, ഛർദ്ദി, ജലദോഷം എന്നിവ ഉൾപ്പെടെയുള്ള അസാധാരണമായ ലക്ഷണങ്ങളാണ് രോഗികൾ ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് ഗുജറാത്തിലെ ഡോക്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ, കോവിഡിന്‍റെ പ്രധാന ലക്ഷണങ്ങളായി കണ്ടിരുന്ന പനിയും ചുമയും ഇല്ലെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്നാണ് ഡോക്‌ടർമാർ ഇപ്പോൾ നിർദേശിക്കുന്നത്.
മിക്ക കോവിഡ് കേസുകളും ഗൗരവസ്വഭാവം കുറഞ്ഞതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമാണ്. എന്നാൽ, വൈറസ് ശരീരത്തെ ബാധിക്കുന്ന രീതിയിൽ വരുന്ന വ്യത്യാസങ്ങൾ രോഗബാധയുടെ തീവ്രത വർധിക്കാൻ കാരണമാകുന്നുണ്ട്.
വ്യക്തമായ തെളിവുകൾ ലഭ്യമല്ലെങ്കിലും മഹാരാഷ്ട്രയിൽ കണ്ടെത്തിയിട്ടുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്ക് ശരീരത്തെ വ്യത്യസ്തമായ രീതിയിൽ ബാധിക്കാനുള്ള കഴിവുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അവയ്ക്ക് തീവ്രമായ അണുബാധസൃഷ്ടിക്കാനും എളുപ്പത്തിൽ ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ന്യുമോണിയയ്ക്ക് കാരണമാകാനുമുള്ള ശേഷിയുണ്ട്. ഇത് രോഗബാധയെ കൂടുതൽ സങ്കീർണമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: