www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

വീടിനുള്ളിൽ മരിച്ചു കിടന്ന അമ്മയ്‌ക്കൊപ്പം പിഞ്ചു കുഞ്ഞ് കിടന്നത് രണ്ട് ദിവസം

Share it:



മുംബൈ: വീടിനുള്ളിൽ മരിച്ചു കിടന്ന അമ്മയ്ക്കൊപ്പം പിഞ്ചു കുഞ്ഞ് കഴിഞ്ഞത് രണ്ടു ദിവസം. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്. കോവിഡ് ഭയന്ന് ആരും കുട്ടിയെ പുറത്തെടുക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ രക്ഷകരായത് വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു.  

രണ്ട് ദിവസം മുഴുപ്പട്ടിണിയിലായിരുന്ന കുഞ്ഞിന് ഇവർ പാലൂട്ടുകയും ചെയ്‌തു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് ഉത്തര്‍പ്രദേശിലായിരുന്നു. കോവിഡിനെ ഭയന്ന് വീട്ടിനുള്ളിലേക്കു കയറാന്‍ ആരും തയാറായില്ല. ഒടുവില്‍ വീട്ടുടമയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസ് പൂട്ട് തകര്‍ത്ത് വീട്ടിലേക്കു കടന്നപ്പോഴാണ് മരിച്ച സ്ത്രീയെയും തൊട്ടടുത്ത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും കാണുന്നത്. കുട്ടിയെ എടുക്കാന്‍ നാട്ടുകാര്‍ മടിച്ചു. ഇതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബാലെയും രേഖ വസെയും അവനെ കോരിയെടുത്ത് പാലൂട്ടിയത്.

എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അവനെ കണ്ടപ്പോള്‍ എനിക്ക് അവരെപ്പോലെയാണ് തോന്നിയത്. ദാഹിച്ചുവരണ്ട അവന്‍ ഒത്തിരി പാല്‍ കുടിച്ചുവെന്നും സുശീല പറയുന്നു. ചെറിയ പനിയുണ്ടെന്നു കണ്ടതോടെ കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തിച്ചു. നന്നായി പാലൂട്ടാനായിരുന്നു ഡോക്ടര്‍ തന്ന ഉപദേശം. സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാകട്ടെ, കുട്ടി നെഗറ്റീവായിരുന്നു. അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരിശോധനാഫലം വന്നാലേ കോവിഡ് ബാധിച്ചാണോ മരണമെന്ന് സ്ഥിരീകരിക്കാനാകൂ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

National

Post A Comment: