ചെറുപ്പക്കാർ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരാറുണ്ട്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ ഹൃദയാഘാതം കൊണ്ടുള്ള മരണം ഒഴിവാക്കാമെന്ന് ഡോക്‌ടർമാർ പറയുന്നു.
അറ്റാക്ക് വന്ന് ആദ്യ മണിക്കൂറിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് ഇതിൽ പ്രധാനം. മിക്കവാറും കേസുകളിൽ അത് അറ്റാക്കാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് പ്രതിസന്ധി. ചിലർ അറ്റാക്ക് ഉണ്ടാകുമ്പോൾ ഇത് ഗ്യാസാണെന്ന് കരുതി സ്വയം ചികിത്സയിൽ ഏർപ്പെടാറുണ്ട്. ഇത് മരണ സാധ്യത വർധിപ്പിക്കുന്നതാണ്.
ഗ്യാസിനെ തുടർന്നും നെഞ്ചുവേദനയും ബുദ്ധിമുട്ടുമുണ്ടാകും. ഇതാണ് പലപ്പോഴും അറ്റാക്കല്ലെന്ന ധാരണ വരുത്തുന്നതും. എന്നാല്‍ ഗ്യാസ് കാരണമുണ്ടാകുന്ന നെഞ്ചിലെ അസ്വസ്ഥതകള്‍ വേര്‍തിരിച്ച് അറിയാന്‍ സാധിച്ചാല്‍ തന്നെ അറ്റാക്കും ഗ്യാസും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്. പലപ്പോഴും നെഞ്ചിലെ അസ്വസ്ഥത ഗ്യാസെന്നു കരുതി ഗ്യാസ് ഗുളിക വാങ്ങിക്കഴിച്ച് പിന്നീട് ഏറെ ഗുരുതരമായി ഹൃദയത്തിന്‍റെ പമ്പിങ് വരെ തടസപ്പെടുന്ന അവസ്ഥയിലാകും പലരും ചികിത്സ തേടുക.
എപ്പോഴൊക്കെയാണ് ഗ്യാസ് ഉണ്ടാകാൻ സാധ്യതയെന്ന് തിരിച്ചറിയുകയാണ് ആദ്യ പടി. ഗ്യാസുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഇത്തരം ഗ്യാസ് അസ്വസ്ഥതകളുണ്ടാകും. കപ്പ കഴിച്ചുവെന്നിരിക്കട്ടെ, ചിലര്‍ക്ക് ഇതു കഴിച്ചാല്‍ സ്ഥിരം ഗ്യാസ് പ്രശ്‌നമുണ്ടാകും.
ഇതു പോലെ കടല. എന്നാല്‍ മുന്‍പൊന്നും കപ്പ കഴിച്ചിട്ട് ഗ്യാസ് പ്രശ്‌നമുണ്ടായില്ല, ഈ ഒരു തവണ മാത്രമാണ് വന്നതെങ്കില്‍ അത് ഗ്യാസല്ല, അറ്റാക്ക് ആകാനും സാധ്യതയുണ്ടെന്നു തിരിച്ചറിയുക. കാരണം ഭക്ഷണം കഴിച്ചാലുണ്ടാകുന്നത് മുന്‍പുണ്ടാകാനും സാധ്യതയുണ്ട്. ഇതു പോലെ തന്നെ കഴിച്ച ഭക്ഷണവും സമയവ്യത്യാസവും പ്രധാനമാണ്. കപ്പ ഇന്നു കഴിച്ച് നാളെയാണ്, അതായത് ഏറെ സമയത്തിനു ശേഷമാണ അസ്വസ്ഥതയെങ്കില്‍ അതിന് ഗ്യാസ് എന്ന കാരണം മാത്രമാകില്ല, അറ്റാക്ക് എന്ന സാധ്യതയുമുണ്ടാകാം.
ഇത് പോലെ ഈ അസ്വസ്ഥത ക്രമാതീതമായി വർധിച്ചു വരികയാണെങ്കിൽ ശ്രദ്ധ വേണം. ശരീരം വിയര്‍ക്കുക, തല ചുറ്റുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, കുനിയുമ്പോഴും നടക്കുമ്പോഴുമെല്ലാം ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഗ്യാസിന്‍റേതാകില്ല.
അടുത്ത ലക്ഷണമായി പറയുന്നത് ഉൾഭയമാണ്. അതായത് അറ്റാക്ക് വരുന്നുവെങ്കിൽ അത് നമ്മുടെ ശരീരം തന്നെ നമ്മുടെ മനസിൽ ഉണ്ടാകുന്ന ഉൾഭയം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു തൻ്റെ ഹൃദയ ആരോഗ്യം തകരാറിലാണെന്ന ഭയം എല്ലാം തന്നെ തോന്നിപ്പിക്കും എന്നാണ് അറ്റാക്ക് അനുഭവങ്ങളുള്ളവർ പറയുന്നത്. ഈ ഭയം ഉള്ളിൽ വളരുന്നു എങ്കിൽ പെട്ടെന്ന് തന്നെ മെഡിക്കൽ സഹായം തേടുക.
ഇത്തരം അസ്വസ്ഥകള്‍ ഉണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ഗ്യാസ് ഗുളിക കഴിച്ചാലോ അല്‍പനേരം വിശ്രമിച്ചാലോ ഒരു ഏമ്പക്കം പോയാലോ ആശ്വാസം ലഭിയ്ക്കും. എന്നു കരുതി ഇത് ഗ്യാസ് തന്നെയാണെന്ന് ഉറപ്പിയ്ക്കാന്‍ വരട്ടെ. ഇത്തരം കാര്യങ്ങള്‍ അറ്റാക്ക് സംഭവിച്ചാലുമുണ്ടാകും. അതിനാല്‍ ആശുപത്രിയില്‍ പോയി രക്ത പരിശോധനയോ ഇസിജി പോലുള്ളവയോ എടുക്കുക.
പ്രത്യേകിച്ചും അറ്റാക്ക് പാരമ്പര്യമെങ്കില്‍, അനാരോഗ്യകരമായ ജീവിത രീതികളെങ്കില്‍, നെഞ്ചിനുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകള്‍ നാം നിസാരമായി തള്ളരുത്. പലപ്പോഴും മൈല്‍ഡ് അറ്റാക്കുകള്‍ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാതെ വരുന്നുവെന്നത് കാര്യം ഗുരുതരമാക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആ വ്യത്യാസം തിരിച്ചറിയുകയെന്നതും പ്രധാനമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: