www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ആറാം ക്ലാസ് വിദ്യാർഥിനി സ്‌കൂളിൽ വെടിയുതിർത്തു; വിദ്യാർഥികൾ അടക്കം മൂന്ന് പേർക്ക് പരുക്ക്

Share it:



ന്യൂയോർക്ക്: തോക്കുമായി സ്‌കൂളിലെത്തിയ ആറാം ക്ലാസ് വിദ്യാർഥിനി സഹപാഠികൾക്കും സ്‌കൂൾ ജീവനക്കാർക്കും നേരെ വെടിയുതിർത്തു. മൂന്ന് പേർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു. വടക്കു പടിഞ്ഞാറന്‍ യു.എസ് സംസ്ഥാനമായ ഐഡഹോയിലാണ് സംഭവം. വെടിയുതിർക്കുന്നതിനിടയിൽ അധ്യാപകൻ കുട്ടിയുടെ കൈയിൽ നിന്നും തോക്ക് പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

12 വയസാണ് കുട്ടിക്ക്. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. റിഗ്ബി മിഡില്‍ സ്‌കൂളിലാണ് സംഭവം.  ബാഗില്‍ നിന്നും തോക്കെടുത്ത് പെണ്‍കുട്ടി സ്‌കൂളിന് പുറത്തേക്കും അകത്തേക്കും വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.

രണ്ട് വിദ്യാര്‍ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ കസ്റ്റഡില്‍ എടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light