www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു; അയ്യപ്പൻകോവിൽ പഞ്ചായത്ത് കണ്ടെൻമെന്‍റ് സോണിൽ

Share it:



ഇടുക്കി: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിനു പിന്നാലെ അയ്യപ്പൻകോവിൽ പഞ്ചായത്ത് കണ്ടെയൻമെന്‍റ് സോണിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിനു മുകളിലെത്തിയതോടെയാണ് പഞ്ചായത്തിനെ കണ്ടെൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.  

12.23 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. മേരികുളം ഡി.സി.സി.യിൽ 30 പേരും, കട്ടപ്പന കോവിഡ് സെന്‍ററിലും, ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി 18 പേരും ചികിത്സയിലുണ്ട്. വ്യാഴാഴ്ചയിലെ കണക്കു പ്രകാരം പഞ്ചായത്തിലിപ്പോൾ 256 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെന്നാണ് വിവരം. 

ശേഷിക്കുന്നവർ വീടുകളിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 12ന് 43 പേർക്ക് ഒറ്റ ദിവസം കോവിഡ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ 30 പേർക്ക് മുകളിലായിരുന്നു പഞ്ചായത്തിലെ രോഗികളുടെ എണ്ണം. 16ന് 192 പേർ പരിശോധനക്ക് വിധേയമായപ്പോൾ ഇതിൽ 53 പേർ പോസിറ്റീവ് ആയി. പരിശോധനയുടെ എണ്ണം കൂടിയതാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിഭാഗം പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Idukki

Post A Comment: