www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നടി കേസ്; കാവ്യയുടെ പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം പൂർത്തിയായി

Share it:



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷിയും നടിയുമായ കാവ്യാ മാധവന്‍റെ പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം പൂർത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലാണ് പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന നടി കാവ്യ കൂറുമാറിയത്. തുടർന്ന് കാവ്യയെ പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം നടത്തുകയായിരുന്നു. 

അഞ്ച് ദിവസം കൊണ്ടാണ് കാവ്യയുടെ ക്രോസ് വിസ്‌താരം പൂർത്തിയായത്. പ്രോസിക്യൂഷൻ  ഭാഗം 34-ാം സാക്ഷിയായിരുന്നു കാവ്യ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനും ഇന്നലെ കാവ്യയെ വിസ്‌തരിച്ചു. 2017 ഫെബ്രുവരിയിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. 

ഷൂട്ടിങ്ങിനായി തൃശൂരിൽ പോയി കൊച്ചിയിലേക്ക് മടങ്ങി വരവെയായിരുന്നു സംഭവം. നടിയുടെ പരാതിയിൽ പൾസർ സുനി അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Entertainment

Post A Comment: