www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൈക്കിൾ ജാക്‌സന്‍റെ പ്രേതത്തെ വിവാഹം കഴിച്ചെന്ന വിചിത്ര വാദവുമായി യുവതി

Share it:



ന്യൂയോർക്ക്: അന്തരിച്ച പോപ് താരം മൈക്കിൾ ജാക്‌സന്‍റെ പ്രേതം തന്നെ വിവാഹം കഴിച്ചെന്ന വാദവുമായി സ്ത്രീ രംഗത്ത്. മുൻ അമേരിക്കൻ സിനിമാ താരം മെർലിൻ മൺറോയുടെ പുനർജൻമമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ കാത്‌ലിൻ റോബർട്ട്‌സാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ന്യൂയോർക്ക് പോസ്റ്റാണ് ലോകത്തെ നടുക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടത്. മൈക്കിൾ ജാക്‌സന്‍റെ പ്രേതം തന്നെ സമീപിച്ചതായും നൃത്തം ചെയ്യാനും പാടാനും ഭക്ഷണം കഴിക്കാനും തന്‍റെ ശരീരം ഉപയോഗിക്കുന്നുണ്ടെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും ഇവർ പറയുന്നു.  

പിങ്ക് നിറത്തിലുള്ള വിവാഹനിശ്ചയ മോതിരം തന്നെ അണിയിച്ചു. പ്രേതമായി വന്ന് തന്നോട് വിവാഹ സമ്മതം നടത്തിയതായും റോബര്‍ട്ട് അവകാശപ്പെടുന്നുണ്ട്. കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ അവരുടെ വിവാഹ കർമങ്ങള്‍ നിര്‍വ്വഹിച്ചതായും അവര്‍ അവകാശപ്പെട്ടു.

ഒരു ലേഖനത്തിലൂടെയാണ് റോബർട്ട്‌സ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ലോകത്തിനു കൗതുകമെന്ന് തോന്നുമെങ്കിലും ഭൂമിയിലെ മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന, അല്ലെങ്കില്‍ എല്ലാവരുംതന്നെ ആരാധകരായ ആ മനുഷ്യന്‍റെ പ്രേതത്തോടൊപ്പം ജീവിച്ചതിന്‍റെ അമാനുഷിക അനുഭവങ്ങളുടെ കഥ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇവർ ലേഖനത്തിൽ വ്യക്തമാക്കുന്നത്. 

മൈക്കിള്‍ എപ്പോഴും എന്‍റെ ശരീരത്തില്‍ത്തന്നെ തുടരുന്നു, അദ്ദേഹം എന്നോടൊപ്പം റെസ്റ്റ് റൂമില്‍ വന്ന് ഞങ്ങളുടെ ഈ പ്രത്യേക ഊഷ്മള നിമിഷങ്ങളെ ടോയ്ലറ്ററികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. അദ്ദേഹം എന്നോട് ഒരുപാട് സംസാരിക്കുന്നു, ഞാന്‍ ഒരു ആരാധികയായിരുന്ന സമയങ്ങളിലെല്ലാം ടിവിയില്‍ കണ്ട ലജ്ജാശീലനായ മനുഷ്യനില്‍ നിന്ന് ഞാന്‍ ഇത്രത്തോളം പ്രതീക്ഷിച്ചതേയില്ലെന്നും അവർ പറയുന്നു. 

2009 ജൂണില്‍ 50 വയസുള്ളപ്പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ മൈക്കിള്‍, കുക്കികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കൊതിയനാണത്രേ. അദ്ദേഹം എന്‍റെ ശരീരത്തില്‍ ജീവിക്കുകയാണ്. അദ്ദേഹം എന്നിലൂടെ ജീവിക്കുന്നതും ഒരു ഭര്‍ത്താവായി എന്നോട് ആശയവിനിമയം നടത്തുന്നതും ഞാന്‍ ഏറെ ആസ്വദിക്കുകയും ചെയ്യുന്നു.

അതിനാല്‍ അദ്ദേഹം എന്നിലൂടെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് കുക്കികള്‍ ഇഷ്ടമാണ്. ഒരു പഴയ ആരാധികയെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം കുക്കികള്‍ ഇഷ്ടപ്പെടുന്നു.

ഞാന്‍ തിരിച്ചു തൊടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ചുംബിക്കുകയോ ശാരീരികമായി പ്രണയിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചിലന്തികളേയും മൃതശരീരങ്ങളേയും കാട്ടി അദ്ദേഹം എന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ ചെയ്യുന്ന തെറ്റുകളും കുറ്റങ്ങളും വരെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് അത് ലഭിച്ചതെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഞാന്‍ അത് അവഗണിക്കാനാണ് ശ്രമിക്കുന്നത്, കാരണം ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. മാത്രമല്ലാ ഞാനും എല്ലാം തികഞ്ഞവളല്ലല്ലോയെന്നും റോബർട്ട്സ് തന്‍റെ ലേഖനത്തിൽ പറയുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light