www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1786) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നവ ദമ്പതികൾക്ക് സമ്മാനമായി പെട്രൊൾ ക്യാൻ; ഹാസ്യതാരത്തിന്‍റെ പ്രതിഷേധം

Share it:



ചെന്നൈ: നവദമ്പതികൾക്ക് പെട്രൊൾ ക്യാൻ സമ്മാനമായി നൽകി തമിഴ് ഹാസ്യനടൻ മയിൽസ്വാമി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഞ്ച് ലിറ്റർ പെട്രൊളിന്‍റെ ഓരോ ക്യാനാണ് ദമ്പതികൾക്ക് മയിൽ സ്വാമി നൽകിയത്. രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുത്തുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു താരത്തിന്‍റെ വ്യത്യസ്തമായ സമ്മാനം.  

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് ഇത് ഷെയർ ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും. ഇന്ധനവില വർധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ദമ്പതികള്‍ക്ക് രണ്ട് ക്യാന്‍ പെട്രോള്‍ സമ്മാനമായി നല്‍കിയതെന്നാണ് മയില്‍സ്വാമി ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. നിരവധി വാര്‍ത്താമാധ്യമങ്ങളും മയില്‍സ്വാമി വിവാഹ സമ്മാനം നല്‍കുന്നതിന്‍റെ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. 

പെട്രോള്‍ വില കുറച്ചതിന് തമിഴ്‌നാട് സര്‍ക്കാരിനെ പ്രശംസിച്ച താരം, കേന്ദ്ര സര്‍ക്കാര്‍ ഇവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനുശേഷം എന്തെങ്കിലും മാറ്റം കണ്ട പ്രധാന മെട്രോ നഗരം ചെന്നൈ മാത്രമാണ്.  ഇവിടെ പെട്രോള്‍ വില 3.02 രൂപ കുറഞ്ഞു. ചെന്നൈയിലെ മുന്‍ ഇന്ധന നിരക്ക് ലിറ്ററിന് 102.49 രൂപയായിരുന്നു. നഗരം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Entertainment

Post A Comment: