www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1934) Idukki (1866) Mostreaded (1617) Crime (1463) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

16 കാരിയെ പീഡിപ്പിച്ച കേസിൽ 17 കാരൻ അറസ്റ്റിൽ

Share it:

പത്തനംതിട്ട: മകളുടെ മുറിയിൽ അപരിചിതന്‍റെ ശബ്‌ദം കേട്ട് പരിശോധന നടത്തിയ പിതാവ് കണ്ടത് 17കാരനുമായി മകൾ കിടക്ക പങ്കിടുന്നത്. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. 16 വയസുകാരിയായ വിദ്യാർഥിനിയെയാണ് 17 കാരൻ കിടപ്പറയിലെത്തി ലൈംഗിക ചൂഷണം നടത്തിയത്. സംഭവത്തിൽ പിന്നീട് പെൺകുട്ടി പീഡന പരാതി നൽകിയതോടെ 17 കാരൻ പോക്‌സോ കേസിൽ അറസ്റ്റിലായി. 

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്‍റെ മുകൾ നിലയിലെ മുറിയിലായിരുന്നു മകൾ ഉറങ്ങിയിരുന്നത്. ഈ മുറിയിൽ അസാധാരണ ശബ്‌ദം കേട്ട പിതാവ് മുറിയിലേക്ക് നോക്കിയപ്പോഴാണ് മകൾ യുവാവിനൊപ്പം കിടക്ക പങ്കിടുന്നത് കണ്ടത്. പിതാവിനെ കണ്ടതോടെ യുവാവ് മുകൾ നിലയിൽ നിന്നും പുറത്തേക്ക് ചാടി ഓടി.  

പിതാവ് പിന്നാലെ എത്തിയെങ്കിലും വീടിനു സമീപം പാർക്ക് ചെയ്‌തിരുന്ന ഇരുചക്ര വാഹനം സ്റ്റാർട്ടാക്കി യുവാവ് പിതാവിനെ ഇടിച്ചു തെറിപ്പിച്ച് കടന്നു. തുടർന്നാണ് പെൺകുട്ടിയെ കൊണ്ട് പിതാവ് പീഡനക്കേസിൽ പരാതി നൽകിയത്. പെൺകുട്ടിയും 17കാരനും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണ്. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുമ്പും 17 കാരൻ പെൺകുട്ടിയുടെ മുറിയിൽ എത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മുറിയിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടതോടെയാണ് പിതാവ് എന്താണെന്ന് നോക്കാൻ തീരുമാനിച്ചത്. 

പെൺകുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്. യുവാവിന്‍റെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്‌സോയ്ക്ക് പുറമേ, പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

പ്ലസ് ടു വിദ്യാർഥിനികൾ ഏറ്റുമുട്ടി; 55 കാരന് കുത്തേറ്റു 

കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.

ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Share it:

Crime

Mostreaded

Post A Comment: