www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുതിച്ചുയരുന്നു; ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്

Share it:



ഇടുക്കി: വൃഷ്‌ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.05 അടിയിലെത്തി. ഇന്നലെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതോടെ തന്നെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. വ്യാഴാഴ്ച്ച രാത്രയിൽ തുടങ്ങിയ പെരുമഴ വൃഷ്‌ടി പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.  

ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും വർധവനവുണ്ടായിട്ടുണ്ട്. ഇതേസമയം മഴയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഇതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിലാണ് ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂർണ സംഭരണശേഷി 2403.00 അടിയാണ്. ഇന്ന്  റൂൾ കർവ് 2400.03  അടി പ്രകാരം ബ്ലൂ അലേർട്ട് ലെവൽ 2392.03 അടിയും ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03  അടിയുമാണ്.  ജില്ലയിലെ  വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട് 

കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. 

വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്‍റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്‍റെ വാട്‌സാപ്പിലേക്ക് അ‍യച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്. 

അതേസമയം യുവതിയുടെയും രഹസ്യ കാമുകന്‍റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്. 

ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല. 

ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്‍റെയും വരവിനായി കാത്തിരുന്നു. 

പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്‌തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്. 

Share it:

Kerala

Post A Comment: