ലണ്ടൻ: മോർച്ചറിയിൽ സൂക്ഷിച്ച നൂറിലധികം മൃതദേഹങ്ങളുമായി ലൈംഗിക വേഴ്‌ച്ചയിലേർപ്പെട്ടിട്ടുണ്ടെന്ന് ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തൽ. യുകെയിലെ കിഴക്കൻ സസെക്‌സിൽ താമസിക്കുന്ന ഡേവിഡ് ഫുള്ളർ (67) ആണ് രാജ്യത്തെ തന്നെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 1987ൽ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഡേവിഡ് അറസ്റ്റിലായത്.
ആശുപത്രിയിലെ ഇലക്‌ട്രീഷനായി ജോലി ചെയ്യുന്ന സമയത്താണ് ഇയാൾ മോർച്ചറിയിലെത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്‌ച്ചയിലേർപ്പെട്ടത്. പ്രദേശത്തെ നിരവധി ആശുപത്രികളിൽ ഇയാൾ മാറി മാറി ജോലിയിൽ ഏർപ്പെട്ടിരുന്നു. ഈ സമയത്തായിരുന്നു സംഭവം നടന്നതെന്നും ഇയാൾ തുറന്ന് പറഞ്ഞു.
ഇരട്ടക്കൊലക്കേസിൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ഫുള്ളറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഈ കേസിൽ പിടിക്കപ്പെട്ടതോടെയാണ് തന്‍റെ ക്രൂരതയുടെ കഥകൾ പ്രതി വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളുടെ കിടക്കയിൽ ഇയാളുടെ ഉമിനീരിന്‍റെയും ശരീര ശ്രവങ്ങളുടെയും സാനിധ്യം കണ്ടെത്തിയിരുന്നു.
നെൽ, പിയേഴ്‌സ് എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇതിൽ നെല്ലിന്‍റെ കിടക്കയിലാണ് ഇയാളുടെ ശ്രവങ്ങൾ കണ്ടെത്തിയത്. പിയേഴ്‌സിന്‍റെ ജീൻസിലും ഇയാളുടെ ഡി.എൻ.എ സാമ്പിൾ കണ്ടെത്തി. ഇതോടെയാണ് ഇരട്ടക്കൊലക്കേസിൽ ഫുള്ളർ പ്രതിയാണെന്ന് തെളിഞ്ഞത്.
അറസ്റ്റിലായതിനു പിന്നാലെ ഫുള്ളറുടെ അപ്പാർട്ട്മെന്‍റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇയാളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. അപ്പാർട്ട്മെന്‍റിൽ കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും വലിയ ശേഖരം കണ്ടെടുത്തു.
വീട്ടിലെ രഹസ്യ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടു ഹാര്‍ഡ് ഡ്രൈവുകളില്‍ താന്‍ ശവഭോഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫുള്ളര്‍ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ മോർച്ചറിയിലെത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി ഇയാൾ വെളിപ്പെടുത്തിയത്.
ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട മൃതദേഹങ്ങള്‍ ഓരോന്നിന്‍റെയും പേരില്‍ ഓരോ ഫോള്‍ഡറുകള്‍ ഉണ്ടാക്കിയാണ് ഹാര്‍ഡ് ഡ്രൈവുകളില്‍ ഇയാള്‍ വീഡിയോകള്‍ ശേഖരിച്ചിരുന്നത്. 2008 മുതല്‍ 2020 വരെയാണ് ഇയാൾ ഇത്തരത്തിൽ മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ള്ത. മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ഫുള്ളര്‍ ലൈംഗിക വീഴ്ചയ്ക്ക് ഇരയാക്കിയ ഇരുപതോളം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.
ആശുപത്രി ജോലിക്കിടെ സ്ഥിരമായി രാത്രി ഷിഫ്റ്റുകള്‍ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളര്‍, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷം മോര്‍ച്ചറിയില്‍ കടന്ന് മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരേ മൃതദേഹങ്ങളെ തന്നെ ഇയാള്‍ ഒന്നിലധികം തവണ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഫുള്ളര്‍ക്കെതിരായ കേസുകളുടെ വിചാരണ ഇപ്പോഴും കോടതിയില്‍ പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്‌നാട്. കോടതി നിർദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസ്വേചന മന്ത്രി ദുരൈമുരുഗൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്തുന്നതിനായി ഇതിനു താഴെയുള്ള മൂന്ന് മരങ്ങൾ വെട്ടണം. ഇതിനു കേരളം അനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു.
Post A Comment: